Flash News

കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍

May 13, 2020

corona-3വാഷിംഗ്ടണ്‍: കൊവിഡ്-19ന്റെ വ്യാപനം തടയുന്നതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വിവിധ ആരോഗ്യ വകുപ്പുകള്‍ക്ക് സാധിക്കാതെ വരുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി ഉയര്‍ന്നു. ആകെ 2.91 ലക്ഷം പേര്‍ രോഗം ബാധിച്ച് മരിച്ചു. അതേസമയം 15 ലക്ഷത്തോളം പേര്‍ രോഗമുക്തരാവുകയും ചെയ്തു. നിലവില്‍ 24.47 ലക്ഷത്തോളം പേര്‍ രോഗികളായി തുടരുന്നുണ്ട്. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമാണ്.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് യുഎസിലാണ്. 13.69 ലക്ഷം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് റഷ്യയും. 2.32 ലക്ഷം പേര്‍ക്കാണ് റഷ്യയില്‍ വൈറസ് ബാധിച്ചിരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടു കൂടിയാണ് റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ കൂടുതല്‍ കൊവിഡ് കേസുകളുള്ള രാജ്യങ്ങളേക്കാള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. 2116 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

സ്‌പെയിനില്‍ 2.28ലക്ഷം പേര്‍ക്കും യുകെയില്‍ 2.28 ലക്ഷം പേര്‍ക്കും ഇറ്റലിയില്‍ 2.21 ലക്ഷം ആളുകള്‍ക്കും ഫ്രാന്‍സില്‍ 1.78 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 1.77 ലക്ഷം ആളുകള്‍ക്കും കൊവിഡ്-19 ബാധിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2,415 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്‌ 74,281 പേര്‍ രോഗബാധിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 122 മരണങ്ങളും 3,525 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച്‌ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 46,008 ആണ്. 22,454 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 1026 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 24427 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 921 പേര്‍ മരിച്ചു. ഇതില്‍ 53 മരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. 5125 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 15000ത്തോളം രോഗികളും മുംബൈയില്‍ നിന്നാണ്‌. പകുതിയിലേറെ മരണവും മുംബൈയിലാണ്‌.

തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം പുതിയ 716 കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 510 പേരും ചെന്നൈയിലാണ്. മരണസംഖ്യ ഉയരുന്നതാണ് തമിഴ്നാടിന് മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top