Flash News

കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു

May 17, 2020 , ജിനേഷ് തമ്പി

8ന്യൂജേഴ്സി : വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളില്‍ നിലനില്‍ക്കുന്ന ഭീതിയും, ആശങ്കയും അകറ്റാനുള്ള പരിഹാരമാര്‍ഗങ്ങളും, കോവിഡിനെതിരെ അവലംബിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങളെകുറിച്ചും വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ മുഖേനെയാണ് ഈ ചര്‍ച്ച ക്രമീകരിച്ചത്.

ആരോഗ്യമേഖലയില്‍ തനതായ വ്യക്തിമുദ്ര കൈമുതലായുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചയില്‍ കോവിഡിനെപറ്റി ബഹുഭൂരിപക്ഷം ജനങ്ങളിലും പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങളും, കോഡിനെതിരെ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളും ചര്‍ച്ചയായി.

ഡോ. ജോസഫ് മാത്യു, ഡോ. തോമസ് അലക്സാണ്ടര്‍, ഡോ. അലക്സാണ്ടര്‍ മാത്യു, ഡോ. സുധ നാഗരാജന്‍, ഡോ. അംബിക നായര്‍, ഡോ. ജെസ്സി തോമസ്, ഡോ. സുനിത ചാക്കോ വര്‍ക്കി, ഡോ. അബി കുര്യന്‍ എന്നീ ഡോക്ടര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സുപ്രീം കോടതിയിലെ റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്, വി ടി ബല്‍റാം എം എല്‍ എ, ദീപിക ന്യൂഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് എന്നിവരും മീറ്റിംഗില്‍ പങ്കെടുത്ത് കോവിഡ് എന്ന മഹാമാരി മൂലം ജനങ്ങള്‍ ഏറെ കഷ്ടത അനുഭവിക്കുന്ന ഈ സമയത്തു ജനങ്ങള്‍ കരുതലോടെ ഇരിക്കേണ്ട ആവശ്യകതയും, ആരോഗ്യമേഖലയിലെ നഴ്സുമാര്‍ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തകരും ചെയ്യുന്ന സ്തുത്യര്‍ഹമായ മഹാസേവനത്തെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയും ചെയ്തു.

WMC ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, പ്രസിഡന്‍റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ. ഷൈനി രാജു, ട്രഷറര്‍ രവികുമാര്‍ ഉള്‍പ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം കൊടുത്തു.

WMC ഗ്ലോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള, അമേരിക്ക റീജിയന്‍ പ്രസിഡന്‍റ് ജെയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ തങ്കമണി അരവിന്ദന്‍ ഉള്‍പ്പെടെ അനവധി WMC, ഇതര സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

WMC ഗ്ലോബല്‍ Rural development and Rehabilitation ഫോറം ചെയര്‍മാന്‍ ഹരി നമ്പൂതിരിയായിരുന്നു മോഡറേറ്റര്‍.

‘ഇവന്റ്സ് നൗ’ പരിപാടിയുടെ തത്സമയ പ്രക്ഷേപണം ഫേസ്ബുക് ലൈവ് വഴി സംഘടിപ്പിച്ചു.

flier




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top