Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

റോണ്‍ ജോര്‍ജ് ഡാളസില്‍ നിര്യാതനായി

May 20, 2020

Ron George1ഡാളസ്: കായംകുളം കുന്തുപള്ളില്‍ കോശി ജോര്‍ജിന്റെ മകന്‍ റോണ്‍ ജോര്‍ജ് (27) ഹൃദയാഘാതം മൂലം ഡാളസില്‍ നിര്യാതനായി. മാവേലിക്കര മറ്റം പുത്തന്‍മഠത്തില്‍ ഷീബാ ജോര്‍ജ് ആണ് മാതാവ്. ജോര്‍ജ് ജേക്കബ് (റേ) ഏക സഹോദരന്‍ ആണ്.

പൊതുദര്‍ശനം നാളെ (വ്യാഴം) രാവിലെ 10 മുതല്‍ 12 മണി വരെ ഡാളസ് കാരോള്‍ട്ടണില്‍ ഉള്ള റോട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (Rhoton Funeral Home, 1511 S Interstate 35E, Carrollton, Tx 75006) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്കാരം ബെഥേല്‍ റിവൈവല്‍ ചര്‍ച്ച് പാസ്റ്റര്‍ ജോസഫ് ഡാനിയേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കോപ്പല്‍ റോളിംഗ് ഓക്സ് (400 Freeport Pkwy, Coppell, Tx 75019) സെമിത്തേരില്‍ സംസ്കരിക്കുന്നതാണ്.

ജോര്‍ജ് തോമസ് (ഡാളസ്), പരേതനായ വര്‍ഗീസ് ജോര്‍ജ്, മിനി ജേക്കബ് (കായംകുളം) എന്നിവര്‍ പിതാവിന്റെ സഹോദരി സഹോദരന്മാര്‍ ആണ്.

ഡാളസിലെ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെയ്ന്റനസില്‍ നിന്ന് ഗ്രാജുവേറ്റ് ചെയ്ത ശേഷം ജോലിക്കുവേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഷാജി രാമപുരം



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top