Flash News

പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ച് അം‌ഫാന്‍ കൊടുങ്കാറ്റ്

May 20, 2020

howrah_1590027000_618x347അംഫാന്‍ കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ചു. ഇരു സംസ്ഥാനങ്ങളിലും ഒരു ഡസനിലധികം ആളുകള്‍ മരിച്ചു. അര്‍ദ്ധരാത്രി വരെ ശക്തമായ മഴയും കൊടുങ്കാറ്റും ഇരു സംസ്ഥാനങ്ങളെയും പിടിച്ചുകുലുക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരും അത്തരം വേദന കണ്ടിട്ടില്ല, കേട്ടിട്ടില്ല. കാറ്റിന്‍റെ വേഗത ഭൂമിയിലുള്ളതെല്ലാം പിഴുതെറിയാന്‍ ആഗ്രഹിക്കുന്നതുപോലെ ആയിരുന്നു.

ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഒഡീഷയിലും ബംഗാളിലും നാശം വിതച്ചത്. നഗരത്തില്‍ എല്ലായിടത്തും വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങള്‍ ബോട്ടുകള്‍ പോലെ പൊങ്ങിക്കിടക്കുകയായിരുന്നു. തെരുവുകളില്‍ മരങ്ങള്‍ പിഴുതെറിഞ്ഞു.

ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരും മരിച്ചു. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

umpunബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അം‌ഫാന്‍ ബംഗാൾ തീരത്തെത്തിയത്. രാത്രി 7 മണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി . കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകർന്നു. കൊൽക്കത്തയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.

ബംഗാൾ-ഒഡീഷ തീരപ്രദേശത്ത് ശക്തമായ മഴയാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര്‍ മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു. മതിൽ ഇടിഞ്ഞ് വീണ് ഒഡീഷയിലും ഒരു സ്ത്രീ മരിച്ചു.

കൊടുങ്കാറ്റില്‍ കൊൽക്കത്തയിലെ നോർത്ത് 24 പർഗനസിൽ 5500 വീടുകൾ തകർന്നു. ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന് 130 കി.മീ ആയിരുന്ന വേഗത. ഇവിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.

മുന്‍ കരുതലിന്‍റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെയും ഒഡീഷയിൽ നിന്ന് ഒന്നര ലക്ഷം പേരെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. ദുരന്തം നേരിടാൻ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. നാവിക സേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനസിലെ ഡയമണ്ട് ഹാർബറിൽ ഉണ്ട്.

നാശം വിതച്ച് കൊടുങ്കാറ്റ് കടന്നുപോയതിനുശേഷം തകര്‍ന്ന മരങ്ങള്‍ റോഡുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ദുരിതാശ്വാസ സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും റോഡുകളില്‍ വെള്ളപ്പൊക്കം കാരണം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്.

https://twitter.com/Prakharforever/status/1263181032137920513



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top