Flash News

അറുപതിന്റെ തിളക്കത്തില്‍ മോഹന്‍‌ലാല്‍, ഓര്‍മ്മകള്‍ പങ്കിട്ട് കവിയൂര്‍ പൊന്നമ്മയും കെപി‌എസി ലളിതയും

May 21, 2020 , .

kaviyoor_ponnamma_with_mohanlal1മോഹന്‍ലാലിന് അറുപതു വയസ്സു തികഞ്ഞു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹത്തിന്റെ അമ്മയായി നിരവധി സിനിമകളില്‍ വേഷമിട്ട കവിയൂര്‍ പൊന്നമ്മ. സ്വന്തം മകനെപ്പോലെയല്ല സ്വന്തം മകന്‍ തന്നെയാണ് ലാല്‍ എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. എന്റെ ‘കുട്ടന്’ അറുപതു വയസ്സായോ? അത്ഭുതത്തോടെയാണ് അവര്‍ ചോദിക്കുന്നത്.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍: ഒത്തിരി സിനിമകളില്‍ ലാലിന്റെ അമ്മവേഷം അഭിനയിച്ചിട്ടുളള ഞാന്‍, സ്വന്തം മകനായി തന്നെയാണ് ലാലിനെ കണ്ടിട്ടുളളത്. കുട്ടാ എന്നാണ് വിളിക്കുന്നത്. എന്റെ സ്വന്തം മകനാണെന്ന് ധരിച്ചിട്ടുളള ഒരുപാട് പേരുണ്ട്. ക്ഷേത്രങ്ങളിലും മറ്റും പോകുമ്പോള്‍ മകനെ കൊണ്ടുവന്നില്ലേ എന്ന് ചിലരൊക്കെ തിരക്കാറുണ്ട്. ആദ്യം കാര്യം പിടികിട്ടിയില്ല.

എനിക്ക് ഒരു മകളാണുളളത്. മോഹന്‍ലാലിനെയാണ് അന്വേഷിക്കുന്നതെന്ന് പിന്നീടാണ് മനസിലായത്. പിന്നെ ചോദിക്കുന്നവരോട് ഞാന്‍ പറയും മോന്‍ വലിയ തിരക്കിലാണെന്ന്. ബാബാ കല്യാണിയിലാണ് ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ലാല്‍ അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്.

imageഒന്നിച്ച് അഭിനയിച്ചതില്‍ കിരീടമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. വളരെ നൈസര്‍ഗികമായ അഭിനയശൈലിയാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. ലാലിനെ കുടുംബവേഷങ്ങളില്‍ കാണാനാണ് ഇഷ്ടവും.

മോഹന്‍ലാലിനൊപ്പം അമ്മവേഷങ്ങള്‍ അഭിനയിച്ചിട്ടുളള കെപിഎസി ലളിതയും അറുപത് വയസായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു പറഞ്ഞത്. ഇന്നും മനസില്‍ കുസൃതിക്കാരന്‍ പയ്യന്‍. ഭരതേട്ടന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ സൗഹൃദം ഇന്നുമുണ്ട്.

പാ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍ അഭിനയച്ചത് പോലെ ഒരു കൊച്ചുകുട്ടിയായി ലാല്‍ അഭിനയിക്കണം. അതൊരു മോഹമാണ്. അത്തരമൊരു സിനിമയില്‍ ലാല്‍ അഭിനയിച്ചതായി അടുത്തിടെ ഞാന്‍ സ്വപ്‌നം കാണുകയും ചെയ്തു. ഇനിയൊരു അമ്പത് വര്‍ഷം പ്രേക്ഷകര്‍ക്ക് വിസ്മയങ്ങള്‍ സമ്മാനിച്ചുകൊണ്ട് ലാല്‍ സിനിമയില്‍ നില്‍ക്കണമെന്നാണ് മോഹമെന്നും കെപിഎസി ലളിത വ്യക്തമാക്കുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top