Flash News

ദില്ലി മര്‍കസില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ വിട്ടയക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

May 21, 2020

24-Tablighi Jamaatഡല്‍ഹി: നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന തബ്ലിഗി ജമാഅത്തിലെ മര്‍കസിന്‍റെ പരിപാടിയില്‍ പങ്കെടുത്ത 916 വിദേശികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. മര്‍കസിന്‍റെ മതപരമായ പരിപാടിയില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ വിട്ടയക്കണമെന്ന് ഹരജിയില്‍ പറയുന്നു. അവരെ ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

മാര്‍ച്ച് 30 മുതല്‍ ഈ വിദേശ പൗരന്മാരെയെല്ലാം ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും, അവരുടെ കോവിഡ് 19 ന്‍റെ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ദില്ലി ഹൈക്കോടതി വെള്ളിയാഴ്ച ഈ ഹരജി പരിഗണിക്കും. 567 വിദേശ പൗരന്മാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുള്ള ദില്ലി സര്‍ക്കാരിന്‍റെ റവന്യൂ വകുപ്പിന്‍റെ മെയ് 9 ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹരജി.

ഈ വിദേശ പൗരന്മാരെയെല്ലാം ദില്ലി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ താമസിക്കുന്ന 916 പേരില്‍ 20 പേരാണ് ദില്ലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

പൗരന്മാരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എതിരെ സര്‍ക്കാരിന് എങ്ങനെ വിവേചനം കാണിക്കാന്‍ സാധിക്കും എന്നാണ് ഹരജിക്കാര്‍ ചോദിക്കുന്നത്. ക്വാറന്റൈനില്‍ താമസിപ്പിച്ചിരിക്കുന്നത് ബന്ദികളെപ്പോലെയാണെന്നും, ഇത് തികച്ചും നിയമവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.

ഹരജി സമര്‍പ്പിച്ച വിദേശ പൗരന്മാര്‍ തങ്ങളുടെ അപേക്ഷ നിലവില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. കാരണം റമദാന്‍ മാസം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയും പിന്നീട് ഈദ് ആണ്. ഈദ് വേളയില്‍ പോലും അവരെ ഒറ്റപ്പെടുത്തി ബന്ദികളാക്കിയാല്‍ അത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top