- Malayalam Daily News - http://www.malayalamdailynews.com -

ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു

a2ബഹ്റൈന്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ ഇന്ന് ഏകദേശം 250 ല്‍പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.

ലാല്‍ കെയേഴ്സ് ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുവര്‍ക്ക് കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിലായി ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തുവരികയാണ്. ഇത് തുടരുമെന്ന് ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, ചാരിറ്റി കണ്‍‌വീനര്‍ ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ ഷൈജു, വൈസ്. പ്രസിഡന്റ് പ്രജില്‍, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ അനു കമല്‍, തോമസ് ഫിലിപ്പ്, വിഷ്ണു വാമദേവന്‍, രതിന്‍ തിലക് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

a3 a4 a5 a7 a9



Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]