Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

മദ്യപിച്ച് വാഹനമോടിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കാര്‍ഡിയോളജിസ്റ്റിന് 17 വര്‍ഷം തടവ്

May 22, 2020

cardiologistഒക്ക്‌ലഹോമ: ഓക്ക്‌ലഹോമ സിറ്റിയിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റായിരുന്ന ഡോ. ബ്രയാന്‍ പെറിയെ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ 17 വര്‍ഷത്തെ ജയില്‍  ജയില്‍ ശിക്ഷയും 21,000 ഡോളര്‍ പിഴയും വിധിച്ചു.

2018 ഒക്ടോബറില്‍ നൈറ്റ് പാര്‍ട്ടിക്കു ശേഷം മേഴ്‌സിഡസ് വാഹനം മദ്യപിച്ചു ലക്കില്ലാതെ ഓടിച്ചു മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന നിക്കളസ് എന്ന യുവാവിനെ തട്ടിത്തെറിപ്പിക്കുകയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയുമായിരുന്നു. കേസില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് മാര്‍ച്ച് 8 ന് കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപിച്ചത് മേയ് 21 നാണ്.

വിധി പ്രഖ്യാപിക്കുന്നതിന് മുമ്പു 1992 മുതല്‍ നിരവധി തവണ മദ്യപിച്ചു വാഹന മോടിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസെടുത്ത രേഖകളും ഹാജരാക്കിയിരുന്നു.ദയ അര്‍ഹിക്കാത്ത കുറ്റമാണ് ഡോക്ടര്‍ ചെയ്തിരിക്കുന്നതെന്നും നിക്കളസ് എന്ന യുവാവിനെ അവരുടെ കുടുംബത്തിനും നാലു വയസ്സുള്ള മകള്‍ക്കും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഡോക്ടര്‍ക്കാണ്. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി വാദമുഖങ്ങള്‍ നിരത്തി സമര്‍ഥിച്ചു.

എന്റെ രണ്ടു മക്കളോടു കൂടെ കഴിയുന്നതിന് അനുവദിക്കണമെന്നും ശിഷ്ട ജീവിതം സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കിടുന്നതിനും മദ്യപാനത്തിനെതിരെ പോരാടുന്നതിനും മാറ്റിവയ്ക്കാമെന്നുമുള്ള ഡോക്ടറുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കോടതി പരിഗണിച്ചില്ല.

പി.പി. ചെറിയാന്‍

 

cardiologist1 cardiologist2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top