- Malayalam Daily News - http://www.malayalamdailynews.com -

കോവിഡ്-19ന്റെ പിടിയിലമര്‍ന്ന ലോക ജനതയ്ക്കായി ‘ഷെപ്പേര്‍ഡ്സ് കോഡിന്റെ’ സംഗീതോപഹാരം

singer9090ലണ്ടന്‍ : കോവിഡ് മഹാമാരിയില്‍ അതിജീവനത്തിനായി പൊരുതു ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും അനന്തമായ ദൈവ കരുണക്ക് നന്ദി അര്‍പ്പിച്ചുകൊണ്ടും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ഗായകരെ ഉള്‍പ്പെടുത്തി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കു പ്രശസ്ത മ്യൂസിക് ബാന്‍ഡായ ഷെപ്പേര്‍ഡ്സ് കോഡ് എ ഗായകസംഘം മലയാളത്തിലും, ഹിന്ദിയിലും ആലപിച്ച ‘നന്ദിയോടെ ഞാന്‍’ എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.

രാഷ്ട്രപതി ഭവനില്‍ ഉള്‍പ്പടെ ഡല്‍ഹിയില്‍ നടക്കുന്ന വമ്പന്‍ സംഗീത പരിപാടികളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള ഷെപ്പേര്‍ഡ്സ് കോഡിന്‍റെ ഈ സംരംഭം ലോകമെമ്പാടുമുള്ള മലയാളികളുള്‍പ്പടെ എല്ലാവര്‍ക്കും മനസിന് ശാന്തിയും സമാധാനവും നല്‍കുമെന്നുറപ്പാണ്. പ്രായഭേദമന്യേ ഇരുപത്തിയേഴോളം ഗായകരാണ് ഇതില്‍ പങ്കെടുത്തിരിക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, യുറോപ്പ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗായകരാണ് ഇതില്‍ പങ്കാളികളായിരിക്കുന്നത്. പാശ്ചാത്യ സംഗീതവും, ക്ലാസിക്കല്‍ സംഗീതവും സന്നിവേശിപ്പിച്ചു ഈ ഗാനത്തിനായി ഓര്‍ക്കെസ്ട്രേഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഒട്ടേറെ മനോഹര ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍‌വ്വഹിച്ചുകൊണ്ടിരിക്കുന്ന യുവ സംഗീതജ്ഞന്‍ സ്കറിയ ജേക്കബ് ആണ്.



Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]