- Malayalam Daily News - http://www.malayalamdailynews.com -

ലോക്ഡൗണിന്‍റെ മറവില്‍ വിദ്യാര്‍ത്ഥി വേട്ട: കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഫ്രറ്റേണിറ്റിയുടെ ഹെഡ്പോസ്റ്റോഫീസ് പ്രതിഷേധം

fraternityപാലക്കാട്: പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആസിഫ് തന്‍ഹയടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഹെഡ്പോസ്റ്റോഫീസ് പ്രതിഷേധം സംഘടിപ്പിച്ചു.

സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുന്നില്‍ സമാപിച്ച് പ്രതിഷേധ സംഗമം നടന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ കറുത്ത മാസ്ക്കുകളാണ് ധരിച്ചത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ സമദ് പുതുപ്പള്ളി തെരുവ്, ത്വാഹ, റഫീഖ്, അമാനുല്ലാഹ്, സുമയ്യ, ഷമീന്‍, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]