Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

കൊറോണക്കാലത്തെ കുടുംബ ബന്ധങ്ങള്‍; കാപ്പിപ്പൊടി അച്ചനുമായി ഒരു തുറന്ന സംവാദം

May 22, 2020 , രാജു ശങ്കരത്തില്‍

kappiകോവിഡ് 19 എന്ന മഹാമാരി നിമിത്തം വന്നുചേര്‍ന്ന ലോക്ഡൗണ്‍ ക്വാറന്‍റീന്‍ സമയങ്ങളില്‍ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടായിട്ടുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒരു പരിധിവരെ അയവു വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഫോമാ മിഡ് അറ്റലാന്‍റിക്ക് റീജിയന്‍റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ടാസ്ക്ക് ഫോഴ്സ് ആന്‍റ് ഹെല്‍പ്പ് ലൈനിന്‍റെ ആഭിമുഖ്യത്തില്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായ, ലോക മലയാളികളുടെ മനസ്സില്‍ നര്‍മ്മത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും രസക്കൂട്ടുകള്‍ നിറച്ച കുടുംബ സദസ്സുകള്‍ക്ക് സ്വീകാര്യനായ കാപ്പിപ്പൊടിയച്ചന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലുമായി ‘കൊറോണാക്കാലത്തെ കുടുംബ ബന്ധങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തുറന്ന സംവാദം മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ സൂം ലൈവ് മുഖേന നടത്തപ്പെടുന്നു. ജെഫേഴ്സണ്‍ ഹെല്‍ത്ത് ഫ്രാങ്ക്ഫോര്‍ഡ് ക്യാമ്പസിലെ നഴ്സ് മാനേജര്‍ നിമ്മി ദാസ് ആണ് മോഡറേറ്റര്‍.

ഈ ലോക്ക്ഡൗണ്‍ കാലത്തെ ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളുടെയും ആത്മ നൊമ്പരങ്ങളുടെയും രോദനങ്ങളുടെയും നടുവിലൂടെ നാം ഉഴലുമ്പോള്‍ ഇത്തരം സ്നേഹ സ്പര്‍ശങ്ങളും, പ്രഭാഷണങ്ങളും, പരസ്പര സംവാദങ്ങളും വളരെ പ്രയോജനപ്രദമാകും എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം ഒരവസരം ഒരുക്കുന്നതെന്ന് ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസ് വ്യക്തമാക്കി.

ഈ സൂം മീറ്റിംഗില്‍ സംബന്ധിക്കുവാനായി https://us02web.zoom.us/j/7216349190 എന്ന ലിങ്ക് മുഖേന ജോയിന്‍ ചെയ്യാവുതാണ്. Meeting ID:721 634 9190+1 922 943 62866, 721 634 91910# US (New York)+1 312 626 6799,721 634 9190# US (Chicago)



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top