Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഇന്നലെ 6654 പുതിയ കേസുകള്‍, 137 പേര്‍ മരിച്ചു

May 23, 2020

india-covid-19-migrantsന്യൂഡല്‍ഹി: രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം 6654 പേര്‍ക്ക് കൊവിഡ് ബാധിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത്. ഇന്നലെ 137 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3720 ആയി. ഇതുവരെ 1,25,101 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൊവിഡ് ബാധിതരുള്ളത്. ഇവിടെ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗുജറാത്തിലും കൊവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. അതേസമയം മുംബൈയില്‍ നിന്ന് മലയാളികളുമായി യാത്ര തിരിച്ച പ്രേത്യക ശ്രമിക് ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top