Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

പാക്കിസ്താന്‍ എയര്‍ലൈന്‍സ് ദുരന്തം, 82 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍

May 23, 2020

Crash-3ലാഹോര്‍: കറാച്ചിയില്‍ ഇന്നലെ പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ലാഹോറില്‍ നിന്ന് പുറപ്പെട്ട ഈ വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നു. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ വരെ 82 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ചിറകുകള്‍ കത്തി വിമാനം ഇടിച്ചിറങ്ങിയതിനെത്തുടര്‍ന്ന് നിരവധി പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

കറാച്ചിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം പതിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് മൂന്ന് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. രക്ഷപ്പെട്ടവരില്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്തിലെ പ്രീമിയം ഇക്കോണമി യാത്രക്കാരനായിരുന്നു സഫര്‍. ഇദ്ദേഹത്തിന് ഒടിവുകളുണ്ടെങ്കിലും ആരോഗ്യനില ആശങ്കാജനകമല്ല. ആശുപത്രിയില്‍ നിന്ന് സഫര്‍ അമ്മയെ ഫോണില്‍ വിളിച്ചതായി ബാങ്ക് അധികൃതര്‍ പറയുന്നു. പാക് പിഎസ് യു അര്‍ബന്‍ യൂണിറ്റ് സിഇഒ ഖാലിദ് ഷെര്‍ദിലും ജീവന്‍ രക്ഷിച്ചു. മറ്റു രണ്ടു യാത്രക്കാരായ അമ്മര്‍ റഷീദും എന്‍ജിനീയര്‍ മുഹമ്മദ് സുബൈറും പരുക്കുകളോടെ സമീപമുളള ആശുപത്രിയിലുണ്ട്.

പിഐഎയുടെ ലാഹോര്‍-കറാച്ചി വിമാനമാണ് ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്തുള്ള മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ വാലറ്റമാണ് ആദ്യം നിലത്തിടിച്ചതെന്നും മുന്‍വശത്തെ സീറ്റിലിരുന്ന ആരെങ്കിലുമാകാം രക്ഷപ്പെട്ട െതന്നും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എഞ്ചിന്‍ തകരാര്‍ സംഭവിച്ചതായി വ്യക്തമാക്കുന്നുണ്ടെന്ന് പാക് സര്‍ക്കാരും അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

99 യാത്രക്കാരും എട്ടു വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്ന്തെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എട്ടു ജോലിക്കാര്‍ ഉള്‍പ്പെടെ ആകെ 99 പേരാണ് ഉണ്ടായിരുന്നതെന്ന് മറ്റൊരു റിപ്പോര്‍ട്ടും വരുന്നുണ്ട്. 31 സ്ത്രീകളും ഒമ്പതു കുട്ടികളും വിമാനത്തിലുണ്ടായിരുന്നു.

ഏറെ പേര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 25 വീടുകളെങ്കിലും തകര്‍ന്നു. നിരവധി കാറുകള്‍ക്കും കേടുപാടു സംഭവിച്ചു. നാലുപേരെയെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെത്തിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍.

പാക്കിസ്ഥാനി മോഡല്‍ സറ അബിദ് വിമാനത്തിലുണ്ടായിരുന്നു. ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതാണ് അപകടകാരണമൊണു നിഗമനം. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചതിനു പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ പാക്കിസ്ഥാന്‍ പരിമിതമായ തോതില്‍ പുനരാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണു ദുരന്തം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top