Flash News

കോണ്‍സുലര്‍ ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ് ടോക്ക് പ്രോഗ്രാമുമായി ഫോമാ സെന്‍ട്രല്‍ റീജിയന്‍ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ്

May 23, 2020 , ജോസഫ് ഇടിക്കുള

fomaa central embചിക്കാഗോ :കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് സമീപകാലത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനുമായി ചിക്കാഗോ ഇന്ത്യന്‍ എംബസ്സിയിലെ കോണ്‍സുല്‍ ജനറല്‍ അമിത് കുമാര്‍, എയര്‍ ഇന്ത്യയുടെ മിഡ്‌വെസ്റ്റ് മാനേജര്‍ മാലിനി വൈദ്യനാഥന്‍ തുടങ്ങിയവര്‍ പൊതുജനങ്ങളുമായി സംവദിക്കുവാന്‍ വീഡിയോ കോണ്‍ഫ്രന്‍സിലെത്തുന്നു.

ഫോമാ സെന്‍ട്രല്‍ റീജിയന്‍ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയിലെ മറ്റു സാമൂഹിക സംഘടനകളുമായി ചേര്‍ന്നാണ് കോണ്‍സുലര്‍ ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ് ടോക്ക് എന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കോവിഡ്-19 എന്ന മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ എംബസിയുടെയും എയര്‍ ഇന്ത്യയുടേയും ഏതെങ്കിലും തരത്തിലുള്ള സഹായം പ്രവാസികള്‍ക്ക് വേണമെങ്കില്‍ അത് ചോദിക്കുവാനും വിഷയത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരെ ബോധിപ്പിക്കുവാനും പരിഹാരങ്ങള്‍ അറിയുവാനും ഉള്ള ഒരു നല്ല അവസരമായി ഇതിനെ കാണണമെന്നും, നേരിട്ട് കാര്യങ്ങള്‍ മനസിലാക്കുവാന്‍ പരമാവധി ആളുകള്‍ ഇതുപയോഗപ്പെടുത്തണമെന്നും ഇല്ലിനോയി, അയോവ, സെയിന്‍റ് ലൂയിസ്, ഇന്ത്യാന, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ അടങ്ങുന്ന ഫോമയുടെ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടാസ്ക് ഫോഴ്സ് കോഓര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജ് അറിയിച്ചു.

ബി വണ്‍ ബി ടു വിസയില്‍ എത്തി വിസയുടെ കാലാവധി കഴിഞ്ഞ ജോലിക്കാരും ടൂറിസ്റ്റുകളും അടങ്ങുന്ന ഒരു വലിയ സംഘം അമേരിക്കയില്‍ നിന്നും യാത്ര ചെയ്യാനാവാതെ വലയുന്നുണ്ടെന്നും. അവര്‍ക്ക് ഈ പരിപാടിയിലൂടെ നേരിട്ട് ഇന്ത്യാ ഗവണ്മെന്റിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുവാനുള്ള അവസരമാണെന്നും ആര്‍ വി പി ബിജി ഏടാത്ത്, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ജോണ്‍ പാട്ടപ്പതി, ആഷ്‌ലി ജോര്‍ജ്, പീറ്റര്‍ കുളങ്ങര, മുന്‍ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, ജോസ് മണക്കാട്ട്, ജോണ്‍സന്‍ കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുഭാഷ് ജോര്‍ജ് 630 486 6040, ബിജി ഏടാത്ത് 224 565 8268.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top