Flash News

കൊറോണ വൈറസ്: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറിനുള്ളില്‍ 6,767 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

May 24, 2020

Corona-Lockdown-PTI-35-1ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,767 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ അണുബാധ കേസുകളുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. ആദ്യമായാണ് 24 മണിക്കൂറിനുള്ളില്‍ ഇത്രയധികം വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിച്ച് 147 പേര്‍ മരിച്ചുവെന്നും അതോടെ മരിച്ചവരുടെ എണ്ണം 3,867 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 73,560 കൊറോണ കേസുകളുണ്ട്. 54,440 രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായവര്‍ 41.28 ശതമാനമായി ഉയര്‍ന്നു.

ലോകമെമ്പാടും കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2608 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 പേര്‍ മരിച്ചു. ഇതുവരെ, 1577 പേര്‍ മരിച്ചു. ആകെ 47,190 കേസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.

മഹാരാഷ്ട്രയ്ക്ക് ശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 710 പുതിയ കൊറോണ കേസുകള്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് പേര്‍ മരിച്ചു. മൊത്തം കേസുകളുടെ എണ്ണം 15,512 ആയി ഉയര്‍ന്നു. ഇതില്‍ 7,915 സജീവ കേസുകളാണ്. ഇതുവരെ 103 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടു.

ദുരിതബാധിത സംസ്ഥാനങ്ങളിലൊായ ഗുജറാത്തില്‍ ഇതുവരെ 829 പേര്‍ മരിച്ചു, ആകെ അണുബാധകളുടെ എണ്ണം 13,664 ആയി ഉയര്‍ന്നു. ഇവിടെ 6,169 പേര്‍ക്ക് സുഖം പ്രാപിച്ചു.

medical3035158കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 591 പുതിയ കൊറോണ കേസുകള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ തലസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 12,910 ആയി ഉയര്‍ന്നു. അതില്‍ 6,412 സജീവ കേസുകളുണ്ട്. ഇതുവരെ 231 പേര്‍ ഇവിടെ മരിച്ചു.

ഉത്തര്‍പ്രദേശില്‍ ആകെ കേസുകളുടെ എണ്ണം 6017 ആയി ഉയര്‍ന്നു. ഇതുവരെ 155 പേര്‍ കൊല്ലപ്പെട്ടു.

രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതോടെ മൊത്തം കേസുകളുടെ എണ്ണം 6,742 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 160 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മധ്യപ്രദേശില്‍ ആകെ അണുബാധയുള്ളവരുടെ എണ്ണം 6,371 ആയി ഉയര്‍ന്നപ്പോള്‍ 281 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കണ്ണൂരും 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും ആലപ്പുഴ, എറണാകുളം, പാലക്കാട്, ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ഒരിടവേളയ്ക്ക് ശേഷമാണ് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ തലസ്ഥാനത്ത് മാത്രം 24 പേര്‍ ചികിത്സയിലായി. ഇവരില്‍ 3 പേര്‍ വിദേശത്ത് നിന്ന് വന്നവരും 8 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഒരു തടവുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് സ്വദേശിയാണ് ഈ തടവുകാരന്‍. 40 വയസ്സുകാരനായ ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്. ഇതോടെ രണ്ട് ദിവസമായി വെഞ്ഞാറമ്മൂട് സ്‌റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും.

അതേസമയം ന്യൂഡല്‍ഹിയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. രാജൗരി ഗാര്‍ഡനില്‍ താമസിക്കുന്ന അംബികയാണ് മരിച്ചത്. മോത്തിബാഗില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു ഇവര്‍.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top