Flash News

ട്രംപിന്‍റെ ട്വീറ്റ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ട്വിറ്റര്‍

May 30, 2020

originalവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റില്‍ ട്വീറ്റിംഗ് നോട്ടീസ് നല്‍കി. കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടാം തവണയാണ് ട്രംപിന്‍റെ ട്വീറ്റ് ട്വിറ്റര്‍ ചുവന്ന ഫ്ലാഗ് ചെയ്തത്. മിന്നിയാപൊളിസ് കലാപത്തെക്കുറിച്ച് ട്രംപ് പുതിയ ട്വീറ്റില്‍ അഭിപ്രായപ്പെട്ടതാണ് ട്വിറ്റര്‍ നടപടിയെടുക്കാന്‍ കാരണം. ട്രംപിന്‍റെ ട്വീറ്റിനെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി ട്വിറ്റര്‍ വിശേഷിപ്പിച്ചു.

ഒരു ട്വീറ്റിംഗിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ട്രംപിന്‍റെ ട്വീറ്റ് ട്വിറ്റര്‍ തടഞ്ഞിട്ടില്ല. പക്ഷെ, ട്രംപിന്‍റെ ഈ ട്വീറ്റില്‍ അഭിപ്രായമിടാനോ റീട്വീറ്റ് ചെയ്യാനോ കഴിയാത്ത വിധം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

കമ്പനി നിയമങ്ങള്‍ക്ക് വിരുദ്ധമായി ട്രംപിന്‍റെ ട്വീറ്റ്

മിന്നിയാപൊളിസ് കലാപത്തെക്കുറിച്ചായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിന്നിയാപൊളിസില്‍ കലാപം രൂക്ഷമാണ്. ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജനെ പോലീസ് കൊന്നതാണ് കലാപത്തിന് കാരണമായത്. ജോണ്‍ ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ കഴുത്തില്‍ ഒരു വെളുത്ത വര്‍ഗക്കാരന്‍ പോലീസ് കാല്‍മുട്ടുകൊണ്ട് അമര്‍ത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. മാത്രമല്ല, തനിക്ക് ശ്വാസം മുട്ടുന്നുണ്ടെന്നും വെള്ളം വേണമെന്നും ജോര്‍ജ്ജ് ഫ്ലോയ്ഡ് പോലീസിനോട് പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെ വളരെ ക്രൂരമായാണ് ജോര്‍ജ്ജിനെ കൊന്നത്.

തുടര്‍ന്ന് മിനിയാപോളിസില്‍ കലാപം പൊട്ടിപ്പുറപ്പെട്ട വേളയിലാണ് ട്വീറ്റില്‍ പ്രതിഷേധക്കാരെ കൊള്ളക്കാരും അക്രമാസക്തരുമാണെന്ന് വിശേഷിപ്പിച്ചത്. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ആവശ്യമെങ്കില്‍ വെടിവയ്പ്പ് നടത്താന്‍ ഉത്തരവിടാമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ ട്വീറ്റിന് 3 മണിക്കൂര്‍ കഴിഞ്ഞ് ട്വിറ്റര്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കി. മറ്റുള്ളവരെ തടയാനുള്ള നടപടി ഭീഷണിപ്പെടുത്തുന്നതും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ട്വിറ്റര്‍ പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top