Flash News

പകല്‍ക്കിനാവ്! (കവിത): അബൂതി

May 30, 2020

Pakalkinavu bannerഎത്രയെത്ര പൂങ്കിനാക്കള്‍
എന്നോട് നിന്‍ കഥകള്‍ ചൊല്ലി!
എത്രയെത്ര സ്വപ്നങ്ങളില്‍ നീ
എന്നോട് നൂറു കഥകള്‍ ചൊല്ലി!
എത്രയെത്ര പൂക്കളില്‍ ഞാന്‍
എന്നും നിന്റെ പുഞ്ചിരി തേടി!

എന്നുമെന്റെ വാസരസ്വപ്ന
വീഥിയില്‍ നിന്‍ വളകള്‍ കിലുങ്ങി!
എന്നുമെന്നുമെന്‍ പുഷ്പമാസ
വാടിയില്‍ നിന്‍ ഗാനം മുഴങ്ങി!
എന്നുമെന്നുമെന്‍ ഹൃദയമലര്‍
മണ്ഡപത്തില്‍ നിന്‍ നൂപുരമിളകീ!

നീ പാടും നിന്നുടെ ചെമ്പക
മലര്‍ തോപ്പില്‍ ഞാനണഞ്ഞാല്‍;
നിന്നാര്‍ദ്രമിഴികളില്‍ പൂക്കും,
ഒരു നൂറു പരിഭവമലരുകള്‍!
നീയെന്നൊരു തമ്പുരു മീട്ടാന്‍
ഞാനൊരിളം കാറ്റായ് മാറി!

ഇന്നോളമാരാരും ആരോടും പറയാത്ത
പ്രണയത്തിന്‍ കഥകള്‍ ചൊല്ലാന്‍;
ചക്രവാള സീമയിലകളെ
ചെമ്പനനീര്‍ പൂക്കുമ്പോള്‍,
നീ വരണം നിന്മിഴിയില്‍
പൂക്കും ചെമ്പകപ്പൂക്കളുമായ്!

ഈറനാം നിലാവില്‍ നമ്മള്‍
ഒരുമിച്ചു പാടിയ പാട്ടിന്
രാപ്പാടി ശ്രുതി ചേര്‍ക്കേ;
രാഗന്ധിപ്പൂക്കള്‍ വിതറിയ,
തല്പത്തില്‍ നിന്മടിയില്‍,
തലചായ്ചുമയങ്ങിയതല്ലേ
ഞാന്‍ കണ്ടൊരു സുന്ദരസ്വപ്നം!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top