Flash News
ചൈനയ്ക്കെതിരെ അമേരിക്കയുടെ കുരുക്കു മുറുകുന്നു, രണ്ട് ചൈനീസ് ടെലികോം ഭീമന്മാര്‍ക്ക് അമേരിക്കയില്‍ വിലക്ക്   ****    ചൈനയ്ക്ക് അമേരിക്കയുടെ മറ്റൊരു തിരിച്ചടി, ചൈനയുമായി ബിസിനസ് നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമത്തുന്ന നിയമം പാസാക്കി   ****    കോവിഡ്-19: ജനങ്ങളുടെ അശ്രദ്ധ രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നു, എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റ് അടച്ചു   ****    ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി, ജോസ് കെ മാണിക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കി കോടിയേരി   ****    ട്രംപിനെ പിന്തുണച്ച് ഇന്ത്യന്‍ അമേരിക്കക്കാര്‍ പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നു   ****   

അഞ്ചല്‍ ഉത്ര കൊലക്കേസ്: സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്

May 30, 2020

soorajകൊല്ലം: അഞ്ചലിലെ ഉത്ര കൊലക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സൂരജിന്റേയും പാമ്പ് പിടിത്തക്കാരനായ സുരേഷിന്റേയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്. പുനലൂര്‍ കോടതിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടിയത്. സമാനതകളില്ലാത്ത കേസായതിനാല്‍ പ്രതികളെ കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ അഞ്ചലിലെയും അടൂരിലെയും വീടുകളിലും പാമ്പിനെ കൈമാറിയ ഏനാത്തുമടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുരേഷിനെയും അഞ്ചല്‍ ഒഴികെ ബാക്കിയുള്ള ഇടങ്ങളിലെല്ലാം കൊണ്ടുപോയി തെളിവെടുത്തു.

ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ നിരവധി കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. അടൂരിലെ വീട്ടില്‍ ഉത്ര ആദ്യം കണ്ടത് ചേരയെയാണെന്നാണ് സൂരജ് ആവര്‍ത്തിച്ച് പറയുന്നത്. ഉത്രയെ മയക്കാനായി നല്‍കിയ ഗുളികകളില്‍ ഒന്ന് ഡോളോയാണ്. മറ്റേത് ഏത് ഗുളികയാണെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ഗുളികകളുടെ പേരാണ് സൂരജ് പറയുന്നത്.

സൂരജിന്റെ ബാഗില്‍ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും പൊലീസ് കണ്ടെടുത്തിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. അടൂരിലെ വീട്ടിലെ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് സൂരജിന്റെ ബാഗില്‍ നിന്ന് ഉറക്കഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഉപയോഗിക്കാത്ത സ്ട്രിപ്പുകളും ഇതിനോടൊപ്പമുണ്ടായിരുന്നു.

ഉറക്കഗുളികള്‍ കൂടാതെ കടുത്ത വേദന സംഹാരികളും പൊലീസ് കണ്ടെടുത്തു. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഗുളികകള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് ഉറക്കഗുളികകള്‍ നല്‍കിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ അന്വേഷണ സംഘത്തെ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top