Flash News

സണ്ണി വൈക്ലിഫിന് ഫൊക്കാനയുടെ ആദരാഞ്ജലികള്‍

May 30, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

sunnyഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും, മുന്‍ ജനറല്‍ സെക്രട്ടറിയുമായ സണ്ണി വൈക്ലിഫിന്‍റെ (79 ) നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കന്‍ മലയാളീ സമൂഹം വളരെ ദുഃഖത്തോടെയാണ് സണ്ണി വൈക്ലിഫിന്‍റെ മരണ വാര്‍ത്ത കേട്ടത്. ബാത്ത്റൂമില്‍ വീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഭാര്യ: ട്രീസ വൈക്ലിഫ്, മക്കള്‍: ജെയ്സണ്‍ വൈക്ലിഫ്, ജീന, ജോയി വൈക്ലിഫ്, ജെഫ് വൈക്ലിഫ്.

ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സണ്ണി വൈക്ലിഫ് വാഷിംഗ്‌ടണ്‍ കൺ‌വന്‍ഷന്‍ സെക്രട്ടറി ആയും അതിന് ശേഷം ട്രസ്റ്റി ബോര്‍ഡ് മെംബറായും പ്രവര്‍ത്തിച്ചു. മലയാള ഭാഷയെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായാണ് ഫൊക്കാനയുടെ ഭാഷക്ക് ഒരു ഡോളര്‍ എന്ന പദ്ധതി ആരംഭിക്കുന്നത്. അത് പിന്നീട് കേരള ഗവണ്മെന്റും ഫൊക്കാനയും സഹകരിച്ചുള്ള ഒരു പ്രോജക്റ്റ് ആയി മാറുകയുണ്ടായി. എല്ലാ ഫൊക്കാന കണ്‍‌വന്‍ഷനിലും ഭാഷക്ക് ഒരു ഡോളര്‍ എന്ന ബോര്‍ഡുമായി ഏവരെയും സമീപിക്കുന്നത് അദ്ദേഹത്തിന് മലയാള ഭാഷയോടും ഭാഷക്ക് ഒരു ഡോളര്‍ എന്ന ആശയത്തോടുമുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമായിരുന്നു.

സണ്ണി വൈക്ലിഫ് ഫൊക്കാനയുമായും, ഫൊക്കാന നേതാക്കളുമായും എന്നും വളരെ അധികം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഏതൊരു ആള്‍ക്കും മാതൃക ആക്കാന്‍ പറ്റിയ വ്യക്തിത്വമായിരുന്നു അദേഹത്തിന്റേത്. സണ്ണി വൈക്ലിഫിന്റെ നിര്യാണം ഫൊക്കാനക്ക് ഒരു തീരാനഷ്‌ടമാണെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു.

സണ്ണി വൈക്ലിഫിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ
ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ മാമ്മന്‍ സി ജേക്കബ്, ട്രഷറര്‍ സജിമോന്‍ ആന്റണിമറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്‌ടീ ബോര്‍ഡ് മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.

സണ്ണി വൈക്ലിഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി മെയ് 31 ഞായറാഴ്ച വൈകിട്ട് 8 മണി മുതല്‍ 9:30 (EDT) വരെ നടത്തുന്ന വെബ്ബിനാറില്‍ പങ്കെടുക്കുവാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.

https://global.gotomeeting.com/join/618106461

You can also dial in using your phone.
(For supported devices, tap a one-touch number below to join instantly.)

United States: +1 (669) 224-3412
– One-touch: tel:+16692243412,,618106461#

Access Code: 618-106-461


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top