Flash News
ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് വിമാനത്താവളത്തില്‍ വ്യാഴാഴ്ച മുതല്‍ ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കി   ****    ചൈനയ്ക്കെതിരെ അമേരിക്കയുടെ കുരുക്കു മുറുകുന്നു, രണ്ട് ചൈനീസ് ടെലികോം ഭീമന്മാര്‍ക്ക് അമേരിക്കയില്‍ വിലക്ക്   ****    ചൈനയ്ക്ക് അമേരിക്കയുടെ മറ്റൊരു തിരിച്ചടി, ചൈനയുമായി ബിസിനസ് നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമത്തുന്ന നിയമം പാസാക്കി   ****    കോവിഡ്-19: ജനങ്ങളുടെ അശ്രദ്ധ രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നു, എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റ് അടച്ചു   ****    ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി, ജോസ് കെ മാണിക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കി കോടിയേരി   ****   

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ 2020-ലെ കര്‍ഷകശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു, ഏറ്റവും നല്ല കര്‍ഷകരെ ആദരിക്കും

May 31, 2020 , ജോഷി വള്ളിക്കളം

CMAഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അംഗങ്ങളില്‍നിന്നും 2020 ലെ ഏറ്റവും നല്ല കര്‍ഷകരെ തിരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

കൊറോണ കാലഘട്ടത്തില്‍ ആളുകള്‍ക്ക് കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാര്‍ഷിക പുരോഗതി നേടുന്നതിനും പച്ചക്കറി കൃഷിയിലൂടെ നല്ല ഭക്ഷ്യരീതി പാലിക്കുന്നതിനും സാധിക്കും. സമ്മര്‍ വെക്കേഷനുകളും പാര്‍ട്ടികളുമൊക്കെ അസാധ്യമായിരിക്കുന്ന ഈ അവസരത്തില്‍ മനസിന്‍റേയും ശരീരത്തിന്‍റേയും ഉന്മേഷത്തിന് ഉതകുന്നതായിരിക്കും പച്ചക്കറിതോട്ടം നട്ടുവളര്‍ത്തുന്നതിലൂടെ ലഭിക്കുന്നത്.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തി സിഎംഎ കര്‍ഷകശ്രീ അവാര്‍ഡിനായി പ്രയത്നിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 20നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: സാബു കട്ടപ്പുറം (ജനറല്‍ കോഓര്‍ഡിനേറ്റര്‍) 847 781 1452, ലീല ജോസഫ് 224 578 5262, ജസി റിന്‍സി 773 322 2554. രഞ്ചന്‍ ഏബ്രഹാം 847 287 0661, മേഴ്‌സി കുര്യാക്കോസ് 773 865 2456.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top