Flash News

ഡാളസില്‍ പരക്കെ അക്രമം, അനിശ്ചിതകാല കര്‍ഫ്യൂ

June 1, 2020 , പി.പി. ചെറിയാന്‍

dallas1ഡാളസ്: മിനിയാപോളിസില്‍ കറുത്ത വംശജന്‍ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചു വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറു കണക്കിനാളുകളെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും ചെയ്തു.

ഇതിനോടനുബന്ധിച്ചു ഡാലസില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഡാലസ് കൗണ്ടി ജയിലിനു മുമ്പിലും ഡാലസ് ഡൗണ്‍ ടൗണിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.

ഇതിനെ തുടര്‍ന്ന് പൗരന്മാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണെന്നും ഡാലസ് കൗണ്ടിയില്‍ പ്രധാന കേന്ദ്രങ്ങളായ ഡൗണ്‍ ടൗണ്‍, സിഡാര്‍, ഡീപ് ഈലം, അപ് ടൗണ്‍, വിക്ടറി പാര്‍ക്ക് എന്നിവയില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തുകയാണെന്ന് ഡാലസ് പോലീസ് ചീഫ് റിനെ ഹാള്‍ മെയ് 31 ഞായറാഴ്ച വൈകിട്ട് പ്രഖ്യാപിച്ചു. വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് ഇപ്പോള്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 7 വരെ കര്‍ഫ്യു തുടരുമെന്നും ചീഫ് പറഞ്ഞു.

ടെക്‌സസ് ഗവര്‍ണര്‍ ടെക്‌സസിലെ എല്ലാ കൗണ്ടികളിലും ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ നടത്തി.

ഫെഡറല്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റ്, പീസ് ഓഫിസേഴ്‌സായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടിയാണ് ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ എന്ന് ഗവര്‍ണര്‍ ഏബട്ട് മെയ് 31 ന് ഞായറാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

dallas2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top