Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം മാറ്റി വെച്ചു

June 1, 2020 , ജോഷി വള്ളിക്കളം

CMA Logoഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചിരിക്കുന്ന വിവരം ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് –19 പകര്‍ച്ച വ്യാധി മൂലം ആളുകള്‍ കൂട്ടം കൂടുന്നത്, പൊതുയോഗം നടത്തുന്നത്, മറ്റു പൊതുപരിപാടികളും ഒഴിവാക്കിയിരിക്കുന്നത്. സാങ്കേതിക തടസവും ഗവണ്‍മെന്റ് നിയമവും നിലനില്‍ക്കുന്നതിനാല്‍ 2600 ലധികം സ്ഥിരാംഗങ്ങളുള്ള ഷിക്കാഗോ മലയാളി അസോസിയേഷനും പ്രസ്തുത നിയമങ്ങളെല്ലാം ബാധകമായിരിക്കുന്നതിനാലാണ് അസോസിയേഷന്റെ പൊതുയോഗത്തിനുള്ള സാധ്യത ഇല്ലാതായത്.

കോണ്‍ഫറന്‍സ് കോളിലൂടെ പൊതുയോഗം നടത്തുന്നതിന് മുന്‍ പറഞ്ഞ 2600 ലധികം അംഗങ്ങളുള്ള അസോസിയേഷന് സാങ്കേതിക തടസവും പരിമിതികളും നിലനില്‍ക്കുന്നു എന്ന വിവരം ഖേദപൂര്‍വ്വം അസോസിയേഷന്‍ അംഗങ്ങളെ അറിയിക്കുന്നു.

മേല്‍പറഞ്ഞ നിയമ വ്യവസ്ഥയും സാങ്കേതിക തടസ്സങ്ങളാലും അസോസിയേഷന്റെ പൊതുയോഗം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നടത്തുവാന്‍ സാധിക്കുകയില്ലാ എന്ന് എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇങ്ങനെ പൊതുയോഗം മാറ്റിവച്ചിരിക്കുന്ന വിവരം ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അസോസിയേഷനു വേണ്ടി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രസിഡന്റ് (847 477 0564), ജോഷി വള്ളിക്കളം സെക്രട്ടറി (312 685 6749), ജിതേഷ് ചുങ്കത്ത് ട്രഷറര്‍ (224 522 9157), ബാബു മാത്യു വൈസ് പ്രസിഡന്റ്(630 913 1126), സാബു കട്ടപ്പുറം ജോ സെക്രട്ടറി (847 791 1452), ഷാബു മാത്യു ജോ. ട്രഷറര്‍ (630 649 4103) എന്നിവരും ബോര്‍ഡംഗങ്ങളും അറിയിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top