Flash News

കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്

June 1, 2020

DK Shivakumarബെംഗളൂരു: കോവിഡ്-19 മഹാമാരിയില്‍ രാജ്യമൊട്ടാകെ ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍, പാവപ്പെട്ടവര്‍ പട്ടിണി മൂലം നരകയാതന അനുഭവിക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനുള്ള തിരക്കിലാണ്. കോവിഡ് പ്രതിസന്ധിക്കിടയില്‍ മുഖ്യമന്ത്രിയുടെ ഈ നീക്കത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മൂന്ന് ഏക്കര്‍ സ്ഥലത്ത് പ്രതിമ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറാണ് രംഗത്തെത്തിയത്.

പ്രതിമ പണിയാനുള്ള ശരിയായ സമയമല്ല ഇതെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാരിന് മുന്‍ഗണനകളില്ല. പ്രതിമ പണിയാനുള്ള സമയമല്ല, സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്. തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നുവരെ മുഖ്യമന്ത്രി ബാങ്കര്‍മാരുടേയോ കര്‍ഷകരുടെയോ യോഗം വിളിച്ചിട്ടില്ല. ഒരു രൂപ പോലും കര്‍ഷകരിലേക്കോ തൊഴിലാളികളിലേക്കോ എത്തിയിട്ടില്ല. ഈ സമയത്തല്ല, സര്‍ക്കാരിന് മതിയായ ഫണ്ട് ഉള്ളപ്പോള്‍ പ്രതിമ നിര്‍മ്മിക്കുക. സംസ്ഥാനത്തെയും രാജ്യത്തെയും രക്ഷിക്കാനുള്ള സമയമാണിത്.’ ശിവകുമാര്‍ പറഞ്ഞു.

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി പോലെ പ്രതിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നതെന്ന് കര്‍ണാടക ഭവന വികസന മന്ത്രി വി. സോമന്ന പറഞ്ഞു.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിയിലെ മുത്യാല മഡുവ വെള്ളച്ചാട്ടത്തിന് സമീപം ബന്നര്‍ഗട്ട നാഷണല്‍ പാര്‍ക്കില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. പ്രതിമയുടെ ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നാല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top