Flash News

ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം

June 1, 2020

flightകോവിഡ് പ്രതിസന്ധിയില്‍ കേരളത്തിലെത്താന്‍ കഴിയാതെ വിഷമിക്കുന്ന അമേരിക്കന്‍ മലയാളികളെ സഹായിക്കാനായി ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

ഫോമയുടെ വെബിനാറിലൂടെ അമേരിക്കന്‍ മലയാളികളോട് സംസാരിക്കവേ അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേത്തുടര്‍ന്ന് പ്രധാന ആവശ്യമായി അമേരിക്കയിലെ പ്രധാന നഗരങ്ങളായ ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ, വാഷിംഗ്ടള്‍ ഡിസി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു നഗരത്തില്‍ നിന്ന് യാത്ര ചെയ്യുവാനായി ഒരു വിമാനത്തില്‍ കുറയാതെയുള്ള യാത്രക്കാര്‍ ഉണ്ടാവുകയും, അത്രയും ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടെങ്കില്‍ ആ നഗരത്തില്‍നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ഫൊമായ്ക്കുവേണ്ടി മുരളീധരനുമായി ടി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഫോമാ ടീം നടത്തിയ ചര്‍ച്ചകളിലാണ് ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് വിമാന സര്‍വീസ് അനുവദിക്കാമെന്ന ഉറപ്പു നല്‍കിയത്. മന്ത്രിയുടെ ഇടപെടലിന് പ്രത്യേകം നന്ദി അറിയിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഫോമാ ന്യൂസ് ടീം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top