Flash News

ആദ്യം കയ്പ്പ് പിന്നെ മധുരം; യുഡി‌എഫ് നടപ്പിലാക്കിയ ചാനല്‍ ഇന്ന് ഇടതുപക്ഷത്തിന് ഉപകാരപ്രദമായി, കൃതാര്‍ത്ഥതയോടെ ഉമ്മന്‍‌ചാണ്ടി

June 1, 2020

online-768x479തിരുവനന്തപുരം: യുഡി‌എഫ് അധികാരത്തിലിരുന്നപ്പോള്‍ എന്തിനും ഏതിനും എല്ലായിടത്തും എതിര്‍പ്പുമായി രംഗത്തു വന്നവര്‍ ഇപ്പോള്‍ യുഡി‌എഫ് നടപ്പിലാക്കിയ സം‌വിധാനമുപയോഗിച്ച് ഓണ്‍‌ലൈന്‍ അധ്യയനം തുടങ്ങി. 2005- ലാണ് യുഡിഎഫ് സര്‍ക്കാര്‍ വിക്ടറി ചാനല്‍ നടപ്പിലാക്കിയത്. അന്ന് സര്‍‌വ്വ സന്നാഹങ്ങളുമായി എതിര്‍ത്ത ഇടതുപക്ഷ മുന്നണി ഇപ്പോള്‍ ആ ചാനലിലൂടെയാണ് ഓണ്‍ലൈന്‍ വഴി വിദ്യാഭ്യാസം നല്‍കുന്നത്. വിദ്യാഭ്യാസം വഴിമുട്ടാതെ സംസ്ഥാനത്ത് പഠന സൗകര്യം ഒരുക്കുന്നതിന് വിക്ടറി ചാനല്‍ ഉപയോഗപ്പെടുത്തിയത് അത്യന്തം സന്തോഷം തരുന്നതാണെന്ന് അന്ന് ഗവണ്‍മെന്റിനെ നയിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്ന് ഗവണ്‍മെന്റ് വിക്ടറി ചാനല്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാ സംഘടനാ ശക്തിയുമുപയോഗിച്ച് എതിര്‍ത്തവര്‍ക്ക് ഇന്ന് അത് തെറ്റാണെന്നു ബോദ്ധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ്സിന് ശേഷം അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാല്‍ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താപ്രഭാതത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഓണ്‍ലൈന്‍ രീതിയില്‍ പഠിപ്പിക്കാന്‍ വിദ്യാഭാസ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ വെല്ലുവിളിയായത് കൊണ്ടാണ് പുതിയ രീതിയെന്നും ഇത് നിലവിലെ പഠന രീതികള്‍ക്ക് ബദലല്ലെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി. സാഹചര്യം അനുകൂലമായാല്‍ പഴയ ക്ളാസ്സ്റൂം പഠന രീതിയിലേക്ക് തിരിച്ചു വരുമെന്ന് മന്ത്രി പറഞ്ഞു.

സാങ്കേതിക സഹായങ്ങള്‍ ഇല്ലാത്തവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാന അധ്യാപകന്‍ ഈ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികളിലേക്ക് ഓണ്‍ലൈന്‍ ക്ലാസ് എത്തിക്കാന്‍ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ വകുപ്പുകളുടെയും സന്നതെ സംഘടനകളുടെയും ഇടപെടലുകള്‍ അനിവാര്യമാണെന്നും മന്ത്രി ആവര്‍ത്തിച്ചു. വിക്ടേര്‍സ് വഴിയുള്ള ക്ളാസ്സുകള്‍ വീട്ടിലുള്ള അധ്യാപകരും വിലയിരുത്തണമെന്നും ഓണ്‍ലൈന്‍ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ക്ലാസുകളിലെ സംശയങ്ങള്‍ ഇത്തരത്തില്‍ ഓരോ വിദ്യാര്‍ഥിക്കും അവരവരുടെ അധ്യാപകരുമായി സംവദിച്ചു സംശയങ്ങള്‍ തീര്‍ക്കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കി. ഒരാഴ്ചത്തെ ട്രയലിനു ശേഷം ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടേതടക്കം ഓണ്‍ലൈന്‍ ക്ലാസ്സിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top