Flash News

ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്

June 2, 2020

trump-660-1വാഷിംഗ്ടണ്‍ ഡിസി: മിനിയാപോളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ പോലീസ് കസ്റ്റഡിയിലിരിക്കെ കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ കടുത്ത രീതിയില്‍ അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച സംസ്ഥാനത്തെ ഗവര്‍ണര്‍മാരുമായി വീഡിയോ ടെലി കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ട്രംപ് ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ടു . പ്രതിഷേധത്തിനും അക്രമത്തിനും പിന്നില്‍ തീവ്ര ഇടതു ശക്തികളാണെ അഭിപ്രായം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയും ചെയ്തു.

അതേസമയം വംശവെറിക്കിരയായി കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭം അടിച്ചമര്‍ത്തുതിനായി നാഷനല്‍ ഗാര്‍ഡ് സേനയെ വിന്യസിച്ചതിന് പുറമെ വ്യാപക അറസ്റ്റും നടക്കുന്നുണ്ട്. വംശവെറിക്കിരയായി കൊലചെയ്യപ്പെട്ട ആഫ്രോ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന് നീതി ലഭ്യമാക്കണമെന്നും കറുത്തവര്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യമെമ്പാടും പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top