Flash News

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

June 2, 2020

8_83മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ മനം നൊന്ത് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറത്താണ് ദേവിക എന്ന പത്താം ക്ലാസുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡിഡിയോടാണ് മന്ത്രി സി രവീന്ദ്രനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഇതിനിടെ ദേവികയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ‘ഞാന്‍ പോകുന്നു’ എന്ന് മാത്രമാണ് ദേവിക എഴുതിയിട്ടുള്ളത്. ആത്മഹത്യയുടെ കാരണങ്ങളൊന്നും എഴുതിയിട്ടില്ല. ഇന്നലെ വൈകിട്ട് നാല് മണിയോടെ ദേവികയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്ത് ദേവികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

കൂലിപ്പണിക്കാരനാണ് ദേവികയുടെ പിതാവ് ബാലകൃഷ്ണന്‍. രോഗത്തെത്തുര്‍ന്ന് ബാലകൃഷ്ണന് പണിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠനത്തില്‍ മിടുക്കിയായ ദേവികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ആശങ്കയുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ വീട്ടിലെ കേടായ ടിവി നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായി സ്മാര്‍ട്ട്‌ഫോണും ദേവികയ്ക്കുണ്ടായിരുന്നില്ല. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലാണ് ദേവികയുടെ കുടുംബം താമസിക്കുന്നത്. ഇരുമ്പളിയം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദോവിക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top