Flash News

ദേവികയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

June 2, 2020 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20200602_151127

ദേവികയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ഡി.ഡി.ഇ ഓഫീസ് ഉപരോധം മലപ്പുറം ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കേരള സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ സൗകര്യമില്ലാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന വളാഞ്ചേരി മങ്കേരി ദലിത് കോളനിയിലെ ദേവികയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് ആവശ്യപ്പെട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കാതെ ക്ലാസ് ആരംഭിച്ച സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പുമാണ് ഈ മരണത്തിന്‍റെ മുഖ്യ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഉറപ്പുവരുത്തുന്നത് വരെ നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴുത്തില്‍ കയര്‍ കെട്ടി പ്രതീകാത്മകമായ പ്രതിഷേധത്തില്‍ ഫ്രറ്റേണി മലപ്പുറം ജില്ലാ സെക്രട്ടറി സി.പി ഷരീഫ്, ജില്ലാ കമ്മിറ്റിയംഗം അഖീല്‍ നാസിം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇന്‍സാഫ്, ജില്ലാ കമ്മിറ്റിയംഗം നബീല്‍ അമീന്‍, ദാനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

IMG_20200602_151236 IMG_20200602_154400 IMG-20200602-WA0326


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top