Flash News

ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഈ ശനിയാഴ്ച നടക്കുന്ന ടെലികോണ്‍ഫറന്‍സില്‍ ഡോ. സുനില്‍ പി ഇളയിടം പങ്കെടുക്കുന്നു

June 2, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

PHOTO-2020-06-01-23-01-34ന്യൂയോര്‍ക്ക്: അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും വേണ്ടി ഡോ. സുനില്‍ പി ഇളയിടം ‘ഭാരതം ബഹുസ്വരാത്മക ചരിത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ കോണ്‍ഫറന്‍സില്‍ നമ്മളോട് സംവദിക്കുന്നു. ശാ­സ്ത്രം, ചരി­ത്രം, ­സം­സ്കാ­രം­ എന്ന് തുടങ്ങി വിവിധ പ്ര­മേ­യ­ങ്ങ­ളി­ലൂ­ടെ വിശദമായ ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിന്റെ കഴിവ് പ്രശംസനിയമാണ്.

പോസ്റ്റ്മോഡേണ്‍ ക്രിട്ടിക്ക് ഓഫ് സയന്‍സ് എന്നത് പൊതുവേ ശാസ്ത്രത്തെ ഒരു വ്യവഹാരമെന്ന നിലയില്‍ കാണുന്ന ഒന്നാണ്. ശാസ്ത്രം ഈ വ്യാവഹാരികതകളുടെ നിര്‍മിതിയാണ്. അതിലപ്പുറം ശാസ്ത്രത്തില്‍ സത്യമൊന്നുമില്ല എന്ന വാദം വലിയതോതില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെപ്പറ്റിയും വിശദമായി അദ്ദേഹവുമായി സംവദിക്കാം.

ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ ജൂണ്‍ 6 ശനിയാഴ്ച രാവിലെ 11:00 മണിക്ക് (ഈസ്റ്റേണ്‍ ടൈം) 10:00 മണി (CT time ) കൂടുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഡോ. സുനില്‍ പി ഇളയിടത്തെ പങ്കെടുപ്പിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ മലയാളികളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് അദ്ദേഹം പ്രതേക സമയം അനുവദിച്ചിരിക്കുകയാണ്.

സൂം മീറ്റിംഗ്: https://flsv.zoom.us/j/85388623559
Meeting ID: 853 8862 3559
One tap mobile +13126266799,,85388623559# US (Chicago)
+16465588656,,85388623559# US (New York)
Meeting ID: 853 8862 3559

കോവിഡ് 19നെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളും ആര്‍ട്ട് ലവെഴ്സ് ഓഫ് അമേരിക്ക കഴിഞ്ഞ ആഴ്ചകളില്‍ ചെയ്തിരുന്നു. അതിനോടൊപ്പം തന്നെ “ഭാരതം ബഹുസ്വരാത്മക ചരിത്രം” എന്ന വിഷയത്തില്‍ നമുക്ക് സംവദിക്കാന്‍ ഒരു വേദി കൂടി അല ഒരുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് 914 255 0176, സെക്രട്ടറി കിരണ്‍ ചന്ദ്രന്‍ 319 693 3336, ട്രഷറര്‍ ഡോ. ജേക്കബ് തോമസ് 718 406 2541.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top