Flash News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: മുല്ലക്കര രത്നാകരന്‍ എംഎല്‍എ യുടെ പുസ്തക ചാലഞ്ച് നടന്‍ ഇന്ദ്രന്‍സ് തുടക്കം കുറിച്ചു

June 2, 2020

Mullakkara Book Challenge Photoതിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സ്വരൂപിക്കാനായി മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ആരംഭിച്ച പുസ്തക ചാലഞ്ചിന് നടന്‍ ഇന്ദ്രന്‍സ് തുടക്കം കുറിച്ചു. എം.എല്‍.എയുടെ പുതിയ കൃതിയായ മഹാഭാരതത്തിലൂടെ എന്ന പുസ്തകത്തിന്‍റെ കോപ്പികള്‍ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് പദ്ധതി. കുമാരപുരം കലാകൗമുദി റോഡിലുള്ള നടന്‍റെ വസതിയില്‍ നടന്ന ചടങ്ങില്‍ പുസ്തക ചാലഞ്ചിന്റെ ഭാഗമായി ഇന്ദ്രന്‍സ് മുല്ലക്കര രത്നാകരനില്‍ നിന്ന് പുസ്തകം വില കൊടുത്ത് വാങ്ങി പദ്ധതിക്ക് തുടക്കമിട്ടു.

കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ജെ.സി. അനില്‍, കടയ്ക്കല്‍ അച്യുതമേനോന്‍ മെമ്മോറിയല്‍ ഗ്രന്ഥശാല സെക്രട്ടറി സുധിന്‍ കടയ്ക്കല്‍, മറ്റു ഭാരവാഹികളായ പ്രതാപന്‍, വി. ബാബു, അഡ്വക്കേറ്റ് അശോക് ആര്‍ നായര്‍, എം.എല്‍.എയുടെ പി.എ. ഗ്രേഷ്യസ് എന്നിവര്‍ പങ്കെടുത്തു.

കൊല്ലം സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകം വിതരണം ചെയ്യന്നത് ഡി സി ബുക്സ് ആണ്. നേരത്തെ ലോക്ഡൗണ്‍ ആരംഭിക്കുന്നതിനു മുന്‍പ് മാര്‍ച്ച് അഞ്ചിന് അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തക പ്രകാശനം നടത്തിയിരുന്നു.

ലാലു ജോസഫ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top