Flash News

അയോവയിലെ ടൈസണ്‍ ഫുഡ്സ് പ്ലാന്‍റില്‍ 25 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ്

June 2, 2020

tysonവാഷിംഗ്ടണ്‍: അയോവയിലെ സ്റ്റോം ലെയ്കിലുള്ള ടൈസണ്‍ ഫുഡ്സ് പ്ലാന്‍റില്‍ ജോലി ചെയ്യുന്ന 600ഓളം ജീവനക്കാര്‍ക്ക് കോവിഡ്-19 ആണെന്ന് റിപ്പോര്‍ട്ട്.

ടൈസണ്‍ ഫുഡ്സ് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അര്‍ക്കന്‍സാസിലെ കമ്പനി ജീവനക്കാര്‍ക്കിടയിലും അയോവയിലെ കൗണ്‍സില്‍ ബ്ലഫിലെ രണ്ടാമത്തെ പ്ലാന്റിലും ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സ്റ്റോം ലെയ്കിലെ ടൈസന്‍ പന്നിയിറച്ചി സംസ്ക്കരണ കേന്ദ്രത്തില്‍ ഉണ്ടായ വൈറസ് വ്യാപനം കമ്പനി ഇതുവരെ തിരിച്ചറിഞ്ഞതില്‍ വച്ച് ഏറ്റവും വലുതാണ്. ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ 2,303 സ്റ്റാഫ് അംഗങ്ങളില്‍ 591 പേര്‍ക്കും കഴിഞ്ഞ മാസം അവസാനം നടത്തിയ പരിശോധനയില്‍ റെസ്പിറേറ്ററി സിന്‍ഡ്രോം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ ബുധനാഴ്ച പ്ലാന്‍റില്‍ പരിമിതമായ ഉത്പാദനം പുനരാരംഭിക്കാനുള്ള പദ്ധതിയും ടൈസന്‍റെ പ്രസ്താവനയില്‍ പറയുന്നു. ശുചീകരണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആ സമയത്ത്, കൗണ്ടി ആരോഗ്യ വകുപ്പോ വ്യക്തിഗത ആരോഗ്യ പരിരക്ഷാ ദാതാക്കളോ വൈറസ് പരിശോധന നടത്താത്ത എല്ലാ ജീവനക്കാരേയും പ്ലാന്റില്‍ തന്നെ പരിശോധനക്ക് വിധേയരാക്കും.

TysonPoultryLine_Leadലോകത്തിലെ ഏറ്റവും വലിയ മാംസ സംസ്ക്കരണ/പാക്കിംഗ് കോര്‍പ്പറേഷനുകളിലൊന്നായ ടൈസണ്‍, ഏപ്രിലില്‍ യുഎസിലുടനീളമുള്ള മറ്റ് പ്ലാന്‍റുകളില്‍ സമാനമായ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. വളരെ ചുരുക്കം പേരില്‍ കണ്ടിരുന്ന വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, ഒരു പ്രത്യേക പ്രദേശത്ത് സ്ഥിരീകരിച്ച വൈറസ് കേസുകളുടെ അളവിനെ അടിസ്ഥാനമാക്കി കമ്പനി ആരംഭിച്ച ‘ഫെസിലിറ്റി വൈഡ് ഡയഗ്നോസ്റ്റിക് അസസ്മെന്‍റുകളുടെ’ ഫലങ്ങള്‍ കമ്പനി ഇപ്പോള്‍ പൊതുവായി പങ്കിടുന്നുണ്ട്.

‘ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍ഗണന, അവര്‍ അവരുടെ കമ്മ്യൂണിറ്റിയില്‍ സംരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ ശക്തമായ നടപടി തുടരുകയാണ്,’ ടൈസന്‍റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ടോം ബ്രോവര്‍ ചൊവ്വാഴ്ച പറഞ്ഞു. വൈറസ് ബാധിച്ച ജീവനക്കാര്‍ക്ക് ജോലിയിലേക്ക് മടങ്ങാനുള്ള സമയപരിധി നിര്‍ണ്ണയിക്കുന്ന സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രോട്ടോക്കോളുകള്‍ ടൈസണ്‍ പിന്തുടരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച വരെ, അയോവ ഉള്‍പ്പടെ എട്ട് യുഎസ് സംസ്ഥാനങ്ങളിലെ ടൈസണ്‍ ഫുഡ്സ് പ്ലാന്റിലെ ജീവനക്കാര്‍ക്കിടയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശുചിത്വ, പരീക്ഷണ ആവശ്യങ്ങള്‍ക്കായി പലതും താല്‍ക്കാലികമായി ഉല്‍പാദനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, എല്ലാ പ്ലാന്‍റുകളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറയുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് ഒന്നിലധികം മാംസ സംസ്ക്കരണ/പാക്കിംഗ് കോര്‍പ്പറേഷനുകള്‍ അവരുടെ പ്ലാന്‍റുകള്‍ അടച്ചതിനുശേഷം, പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതിരോധ ഉല്‍പാദന നിയമത്തില്‍ പ്രോസസ്സിംഗ് കമ്പനികളെ നിര്‍ണായകമായ അവശ്യ സര്‍‌വീസുകളായി തരംതിരിക്കാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച യുണൈറ്റഡ് ഫുഡ് ആന്‍ഡ് കൊമേഴ്സ്യല്‍ വര്‍ക്കേഴ്സ് (യുഎഫ്സിഡബ്ല്യു) ഇന്‍റര്‍നാഷണല്‍ യൂണിയന്‍റെ ഒരു പ്രസ്താവന പ്രകാരം രാജ്യത്തൊട്ടാകെയുള്ള മാംസ സംസ്ക്കരണ/പാക്കിംഗ് കേന്ദ്രങ്ങളില്‍ 44 ജീവനക്കാര്‍ കോവിഡ്-19 ബാധയേറ്റ് മരിച്ചിട്ടുണ്ട്. മൂവായിരത്തിലധികം പേര്‍ക്ക് പോസിറ്റീവ് ആണെന്നും കണ്ടെത്തി. ഭാവിയില്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് തൊഴിലാളികളുടെ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top