Flash News
ഫോമാ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 6-ന്, നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 6   ****    ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തോമസ് തോമസിനെയും, സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി അലക്സ് തോമസിനെയും MASI നാമനിര്‍ദ്ദേശം ചെയ്തു   ****    അധികമായി നൽകിയ തൊഴിലില്ലായ്മ ആനുകൂല്യം തിരിച്ചു പിടിക്കുമെന്ന് ടെക്സസ് വര്‍ക്ക്ഫോഴ്സ് കമ്മീഷന്‍   ****    ഡാളസ് സെന്റ് പോള്‍സ് മര്‍ത്തോമാ ചര്‍ച്ച് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ വിതരണം ചെയ്തു   ****    സ്വര്‍ണ്ണ കള്ളക്കടത്ത് റാക്കറ്റ്: ആരാണ് സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ ഓഫീസുമായി അവര്‍ക്കെന്തു ബന്ധം?   ****   

ഡാളസ് കൗണ്ടിയില്‍ കോവിഡ്-19 രോഗികളും മരണവും വീണ്ടും വര്‍ദ്ധിക്കുന്നു

June 3, 2020 , പി.പി. ചെറിയാന്‍

IMG_6695ഡാളസ്: ഡാളസ് കൗണ്ടിയില്‍ കോവിഡ്-19 കണ്ടെത്തിയതിനു ശേഷം ആദ്യമായി ഒറ്റ ദിവസം 257 പോസിറ്റീവ് കേസുകളും 16 മരണവും നടന്നതായി ഡാളസ് കൗണ്ടി അധികൃതര്‍ വെളിപ്പെടുത്തി.

ജൂണ്‍ 2 ചൊവ്വാഴ്ചയാണ് റെക്കോര്‍ഡ് നമ്പറിലേക്ക് എത്തിയതെന്നും കഴിഞ്ഞ ആറു ദിവസമായി ഒരോ ദിവസവും 200 രോഗികള്‍ മാത്രമായിരുന്നിടത്താണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

ഇതുവരെ ഡാലസ് കൗണ്ടിയില്‍ മാത്രം 10,719 കേസ്സുകളും 245 മരണവും ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. ലോക്ഡൗണില്‍ അയവു വരുത്തിയതും ജനജീവിതം സാധാരണ നിലയിലേക്ക് സാവകാശം നീങ്ങുന്നതും ആളുകള്‍ മാസ്ക്കുകള്‍ ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതുമാകാം, രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണു വിലയിരുത്തുന്നത്.

ടെക്‌സസ് സംസ്ഥാനത്തു മാത്രം ഇതുവരെ 67,000 പോസിറ്റീവ് കേസ്സുകളും 1700 മരണവും ഉണ്ടായിട്ടുണ്ട്. 44500 പേര്‍ രോഗമുക്തി നേടി.

കൊറോണ വൈറസിനെ മുഴുവനായി ഇല്ലായ്മ ചെയ്യുവാന്‍ പെട്ടെന്നൊന്നും സാധ്യമല്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നത്, മാസ്കുകള്‍ ധരിക്കുന്നത്, കൈ വൃത്തിയായി കഴുകുന്നത്, ഒരു പരിധിവരെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

RM4H63L4T5A7DCSVIGNE7LFWSE



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top