Flash News

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ പ്രതിഷേധവും കല്ലേറും; പകുതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം സ്ഥലം വിട്ടു

June 3, 2020

141767-guydrmrhuc-1590140948ന്യൂഡല്‍ഹി: ജമ്മുവില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ആള്‍ക്കൂട്ട ആക്രമണം. പ്രദേശവാസികളാണ് ആക്രമണവുമായി രംഗത്ത് വന്നത്. ഇതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലന്‍സില്‍ കയറ്റി കുടുംബ ശ്മശാനം വിട്ടു. പിന്നീട് മറ്റൊരിടത്താണ് ദഹിപ്പിക്കല്‍ നടത്തിയത്. ദോദ ജില്ലയിലെ 72 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജമ്മുവില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളിത്.

വയോധികന്റെ സ്വന്തം ജില്ലയില്‍ തന്നെ സംസ്‌കാരം നടത്താന്‍ പ്രദേശിക അധികൃതരും ആരോഗ്യവിദഗ്ധരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രദേശത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഒരുക്കങ്ങള്‍ നടത്തി. എന്നാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ സംഘടിച്ചെത്തി ദഹിപ്പിക്കല്‍ നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുകയും കല്ലെറിയുകയും ചെയ്തു.

ഒടുവില്‍ നഗരത്തിലെ മറ്റൊരു ശ്മാശനത്തിലാണ് വയോധികന്റെ സംസ്‌കാരം നടത്തിയത്. ഇവിടെ കനത്ത സുരക്ഷ ഒരുക്കിയായിരുന്നു സംസ്‌കാരം. മുതിര്‍ന്ന സിവില്‍ ഓഫീസര്‍മാര്‍, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. വയോധികന്റെ ഭാര്യയും രണ്ട് മക്കളും ആരോഗ്യ പ്രവര്‍ത്തകരും മാത്രം ചടങ്ങുകളില്‍ പങ്കെടുത്തു.

അധികാരികളില്‍ നിന്ന് അനുമതി വാങ്ങിയാണ് സ്വന്തം ജില്ലയില്‍ തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് വയോധികന്റെ മകന്‍ പ്രതികരിച്ചു. യാതൊരു ബുദ്ധിമുട്ടും നേരിടില്ലെന്നായിരുന്നു വിശ്വാസം. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്നാല്‍ അവര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്നും വയോധികന്റെ മകന്‍ പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി അധികൃതരും സഹായിക്കാന്‍ തയ്യാറായി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ സര്‍ക്കാരുകള്‍ തയ്യാറാക്കണമെന്നും ഭരണാധികാരികള്‍ അതിന് നേതൃത്വം നല്‍കണമെന്നും മകന്‍ ആവശ്യപ്പെട്ടു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top