Flash News

രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു

June 3, 2020

ramyaആലത്തൂര്‍ എംപി രമ്യ ഹരിദാസ്‌ പ്രവാസി മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നു. ജൂണ്‍ ആറിനു ന്യൂയോര്‍ക്ക് സമയം ശനിയാഴ്ച രാവിലെ 10 മണിയ്ക്കാണ് ( ഇന്ത്യന്‍ സമയം അന്നേ ദിവസം വൈകുന്നേരം 7:30 ന്) സംവാദം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു എസ്‌ എ കേരള ഘടകം ആണു പരിപാടിയുടെ സംഘാടകര്‍. കോവിഡും കേരളവും പിന്നെ അല്‍പം രാഷ്ട്രീയവും എന്നതാണു സംവാദ വിഷയം.

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ സംവാദം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ യുവ എംപി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന രമ്യയുമായി ഈ കോവിഡ്‌ കാലത്ത്‌ നേരിട്ട്‌ സംസാരിക്കുവാനുള്ള ഒരവസരമായിട്ടാണു വിദേശ മലയാളികള്‍ ഇതിനെ കാണുന്നത്‌.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ മത്സരമായിരുന്നു ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള രമ്യയുടേത്. മികച്ച ഭൂരിപക്ഷത്തോടെയാണ് രമ്യ തന്റെ കന്നിവിജയം രചിച്ചത്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാതിനിധ്യം പരിപാടിയില്‍ ഉണ്ടാവുമെന്ന് കരുതുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജീവ്‌ മോഹന്‍ 336 745 8557, ജോസഫ്‌ ഇടിക്കുള 201 421 5303, ബിജു തോമസ്‌ വലിയകല്ലുങ്കല്‍ 201 723 7664, എല്‍ദൊ പോള്‍ 201 370 5019, ജോഫി മാത്യു 973 723 3575, ജിനേഷ് തമ്പി 347 543 6272.

ജോസഫ്‌ ഇടിക്കുള

ramya1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top