Flash News

ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ

June 3, 2020

20200602_224046നോണ്‍ ഇമിഗ്രേന്‍റ് വിസക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ്കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷന്‍ വിഷയങ്ങളെ സംബന്ധിച്ച് നടത്തിയ വെബിനാര്‍ വന്‍വിജയമായി. അമേരിക്കയിലെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്യു ഒരു വിഭാഗം ആള്‍ക്കാരാണ് നോണ്‍ ഇമിഗ്രേന്‍റ് വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍. ഇമിഗ്രേഷന്‍ നയങ്ങളിലെ അവ്യക്തതകളും അപാകതകളും മൂലം നിലവില്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്ന ഇത്തരക്കാര്‍ കോവിഡിനു ശേഷം കൂടുതല്‍ വിഷമഘട്ടത്തിലേക്കു എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് സ്റ്റെഫാനി അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ സാമ്പത്തിക രംഗങ്ങളില്‍ നല്ല ഒരു പങ്കു വഹിക്കുന്ന ഇവര്‍ ഇവിടെ തുടരേണ്ടതിന്റെ ആവശ്യകതയും അവര്‍ ഇവിടെ തുടര്‍ന്നാല്‍ അത് അമേരിക്കയുടെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും സ്റ്റെഫാനി എടുത്തുപറയുകയുണ്ടായി. സ്റ്റുഡന്റ് വിസ കാറ്റഗറിയില്‍ അമേരിക്കയില്‍ എത്തിയവരുടെ പ്രശ്നങ്ങളെക്കുറിച്ചും വെബിനാറില്‍ സംസാരിക്കുകയുണ്ടായി.

ഈ വിഷയവുമായി ബന്ധപ്പെട്ട് വളരെയധികം ചോദ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സമയക്കുറവുമൂലം കുറച്ച് ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരം നല്‍കുവാന്‍ സാധിച്ചുള്ളൂ എന്നാലും ഫോമായുടെ അഭ്യര്‍ത്ഥന മാനിച്ച് ഇനിയും ചോദ്യങ്ങള്‍ ഉള്ളവര്‍ ഫോമാ ലൈഫ് ഇമെയിലിൽ (fomaa.life@gmail.com) ബന്ധപ്പെട്ടാല്‍ മതി എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫോമ ലൈഫ് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സ്മിതാ തോമസും ലൈഫ് ജോയിന്റ് സെക്രട്ടറി സുധീപ് നായരും സെമിനാര്‍ നിയന്ത്രിക്കുകയും, ഫോമ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും, ലൈഫ് ചെയര്‍പേഴ്സണ്‍ സാം ആന്റോ നന്ദിയും അറിയിച്ചു. ഫോമാ ലൈഫ് ജനറല്‍ സെക്രട്ടറി ഗിരീഷ് നായരും, ലൈഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാനും വെബിനിറിന്റെ മുഖ്യ സംഘാടകര്‍ ആയിരുന്നു. ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ലൈഫ് കമ്മിറ്റി അംഗങ്ങളും മീറ്റിങ്ങിന് ചുക്കാന്‍ പിടിക്കുകയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

അമേരിക്കയിലെ മുഖ്യധാരാ രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ ചെയ്യുകയും എന്നാല്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഒരു അവ്യക്തത നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഫോമയുടെ ഒരു കരുതല്‍ അവരോടൊപ്പം എന്നും ഉണ്ടാകുമെന്നും ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

FOMAA the Federal umbrella organization of Malayalees in North Americas, through its advocacy initiative Legal Immigrants Federation (L.I.F.E.), facilitated a virtual conference on the impact of post-COVID-19 perspectives, having eminent attorney Esq. Stephanie Scarborough as a panelist.

Many burning concerns pertaining to the legit immigrants who are imperiled with the pandemic added with policy uncertainties were enabled with goodwill professional insights by Esq. Scarborough, she appreciated the Indian diaspora having the highest per-capita education attainment and thereby one of the major stakeholders in the wellbeing of the nation. Addressed the perspectives of the current labor market in varied industry sectors where highly skilled H1B professionals are specifically engaged – Technology, Educators, HealthCare, Small Businesses, Academic Researchers, etc…

Uncertainties pertaining to international students on F1 visas as well were addressed at the conference. The overwhelming response soliciting questions by L.I.F.E made it impossible to address in the given time, however Esq. Scarborough was gracious enough in promising in reverting to all questions. If you have any more questions, please reach us at fomaa.life@gmail.com

In the welcome remarks Mr. Jose Abraham, General Secretary of FOMAA mentioned various initiatives that the organization is conducting to help the community during the pandemic situation. Mr. Abraham appreciated the Malayalee diaspora doing everything right by obeying the law of the land, being affirmatively contributing, assimilating members of the American community, by all means. Mr.Girish Sasankasekhar, L.I.F.E General Secretary added on the short term and long term goals of the organization and welcomed the support of the community for future initiatives.

In the closing remarks, L.I.F.E Chairman Mr. Sam Anto, urged all the GreenCard backlogged Immigrants to come forward and support the S.386 bill that has already passed the US House with the historic majority, but unfortunately, currently on hold at the senate. Esq. Scarborough also conveyed the importance of passing the bill and how it would benefit the Indian community.

The professional insights of this timely initiative were much appreciated by the participants from across the nation.Ms. Smitha Thomas (L.I.F.E Women’s Chairman) and Mr. Sudheep Nair (L.I.F.E Joint Secretary) together anchored and moderated the event very smoothly and professionally. Vishakh Cherian (L.I.F.E National Coordinator) did an excellent job of organizing the event and liaisoning at L.I.F.E.

FOMAA L.I.F.E. team along with FOMAA National Executive were instrumental in conceptualizing & organizing the virtual event. The compassion & care FOMAA possesses in representing the diaspora was evident and is proven time and again.

വാര്‍ത്ത: ജോസഫ് ഇടിക്കുള


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top