Flash News

തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം

June 3, 2020

elephant-death-malappuram-750x422പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് തിരുവിഴാം‌കുന്ന് അമ്പലപ്പാറയിലെ ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോക വസ്തു നിറച്ച് കൈതച്ചക്ക കടിച്ച് പിടിയാന ചെരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണത്തിന് കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തെ നിയോഗിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ മെയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. 25ന് പുലര്‍ച്ചെയോടെയാണ് ആന നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് വെള്ളത്തില്‍ നില്‍ക്കുന്ന നിലയില്‍ ആനയെ കണ്ടെത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. എന്നാല്‍ രക്ഷപ്പെടുത്തുന്നതിനു മുന്‍പ് ആന ചരിഞ്ഞു.

ആന ഒരു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കടിച്ചതിനെ തുടര്‍ന്ന് വായും നാക്കും വൃണപ്പെട്ട് കുറച്ച് ദിവസങ്ങളായി പട്ടിണി കിടന്നാണ് ആന ചെരിഞ്ഞത്. ആന ഗര്‍ഭിണിയായിരുന്നു. കാട്ടുപന്നിയെ വീഴ്ത്താന്‍ ആരോ വെച്ച കെണിയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. ആന ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും പോസ്റ്റ്‌മോര്‍ട്ടത്തിലാണ്.

സൈലന്‍റ് വാലി വനമേഖലയില്‍നിന്നാണ് ആന നാട്ടിലെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വനമേഖലയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍, സ്വകാര്യ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രധാനമായും കാട്ടുപിയുടെ ശല്യം ഒഴിവാക്കാന്‍ കര്‍ഷകര്‍ കെണിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ വച്ച പടക്കമാണ് ആനയുടെ ജീവന്‍ അപകടത്തിലാക്കിയതെന്നാണ് വിവരം. അല്ലെങ്കില്‍ പുഴയില്‍ മീന്‍ പിടിക്കാനായി വച്ച തോട്ട പൊട്ടി ആനയുടെ വായില്‍ മുറിവേറ്റതാകാം. വെള്ളിയാര്‍ പുഴയിലാണ് ചരിഞ്ഞത്. കാട്ടാനയുടെ ദാരുണാന്ത്യം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാണ്. കാട്ടാന ശല്യം ഒഴിവാക്കാന്‍ ആനയെ മാത്രം ലക്ഷ്യം വച്ച് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതാണോ എന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. മുഖത്തെ മുറിവില്‍ ഈച്ചയോ മറ്റു പ്രാണികളോ വരാതിരിക്കാന്‍ വെള്ളത്തില്‍ തലതാഴ്ത്തി നില്‍ക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top