Flash News

ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്

June 3, 2020

donald-trump-plane-AP-iStockവാഷിംഗ്ടണ്‍: കോവിഡ്-19 വൈറസിന്റെ പേരില്‍ യു എസും ചൈനയും തമ്മിലുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നതിന് തെളിവായി ട്രം‌പ് മറ്റൊരു പ്രഹരം കൂടി ചൈനയ്ക്ക് നല്‍കുന്നു. ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാന സര്‍വീസുകള്‍ നിരോധിച്ചുകൊണ്ടാണ് ഇത്തവണ ട്രം‌പ് തിരിച്ചടിക്കുന്നത്.

ട്രംപിന്‍റെ ഈ തീരുമാനം കൊറോണ പ്രതിസന്ധി കാലഘട്ടത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, യാത്രാ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന നടപടിയാണ് ഇന്ന് (ബുധനാഴ്ച) ചൈനീസ് വിമാനക്കമ്പനികളെ യുഎസിലേക്ക് പറക്കുന്നതില്‍ നിന്ന് തടയുമെന്ന ട്രം‌പിന്റെ പ്രസ്താവന.

ചൈനയില്‍ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ വിമാനക്കമ്പനികളെ അനുവദിക്കുന്നതില്‍ ബീജിംഗ് പരാജയപ്പെട്ടതില്‍ ട്രം‌പ് പ്രകോപിതനായിരുന്നു. ചൈനയ്ക്കെതിരെ നടപടിയെടുക്കാന്‍ ട്രം‌പിനെ പ്രേരിപ്പിച്ചതും ആ കാരണമാണെന്ന് പറയപ്പെടുന്നു. ചൈനീസ് എയര്‍ലൈന്‍സിന്‍റെ എല്ലാ വിമാനങ്ങളും റദ്ദാക്കാന്‍ ഉത്തരവിട്ടതായി യുഎസ് ഗതാഗത വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ 1 മുതല്‍ യാത്രാ സര്‍വീസ് പുനരാരംഭിക്കാന്‍ യു എസ് എയര്‍ലൈന്‍സുകള്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ അഭ്യര്‍ത്ഥനകള്‍ അംഗീകരിക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ പരാജയപ്പെട്ടത് വ്യോമഗതാഗത കരാറിന്‍റെ ലംഘനമാണെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് നല്‍കിയാല്‍ അത് ഉടന്‍ നടപ്പാക്കുമെന്നും, ചൈനീസ് വിമാനക്കമ്പനികളുടെ സസ്പെന്‍ഷന്‍ ഉത്തരവ് ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും യു എസ് ഗതാഗത വകുപ്പ് അറിയിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top