Flash News

ജൈവവൈവിധ്യം സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹം. ഡോ. വി.വി. ഹംസ

June 6, 2020 , .

PH 1 WED 2020

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡോ. വി.വി. ഹംസയുടെ ഭാര്യ റെഹാനത്ത് ഹംസ, ഫൈസല്‍ റസാഖ് എന്നിവര്‍ നേതൃത്വം നല്‍കുന്നു

ദോഹ: ഭൂമിയിലെ ജൈവവൈവിധ്യം സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹമാണെന്നും അവ സംരക്ഷിക്കുകയെന്നത് ഓരോ മനുഷ്യന്റേയും സാമൂഹ്യ ബാധ്യതയാണെന്നും പ്രമുഖ പ്രവാസി സംരംഭകനും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന ഓണ് ലൈന്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും പരിസരവും ശുചീകരിച്ചും ചെടികള്‍ വെച്ചുപിടിപ്പിച്ചും നേരത്തെ നട്ടുവളര്‍ത്തുന്ന ചെടികളെ പരിചരിച്ചുമൊക്കെ ഓരോരുത്തരും ഈ രംഗത്ത് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ നടന്ന ചെടി നടല്‍ കര്‍മത്തിന് റൈഹാനത്ത് ഹംസ, ഫൈസല്‍ റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

ജൈവവൈവിധ്യം ആഘോഷിക്കുക എന്ന ഏറെ ശ്രദ്ധേയമാണെന്ന് മീറ്റില്‍ സംസാരിച്ച ഗ്രൂപ്പ് ടെന്‍ ഗ്രൂപ്പ് സി. എം. ഡി. ഡോ. അബ്ധുറഹിമാന്‍ കരഞ്ചോല പറഞ്ഞു. കുടുംബത്തോടൊപ്പം വീട് മുറ്റത്ത് ചെടികള്‍ നട്ടാണ് അദ്ദേഹം പരിസ്ഥിതി ദിനമാചരിച്ചത്. ഷറീന റഹ്മാന്‍, ജാസിം എന്നിവര്‍ നേതൃത്വം നല്‍കി. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് ഗുരുതരമായ കേടുപാടുകള്‍ക്ക്് കാരണമാകുന്ന സമകാലിക സാഹചര്യത്തില്‍ ജൈവവൈവിധ്യം ഏറെ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. ഭൂമിയുടെ ജൈവമാറ്റങ്ങള്‍ മുന്നില്‍കണ്ട് അത് പരിഹരിക്കുവാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

PH 2 WED 2020

ഡോ. അബ്ദുറഹിമാന്‍ കരിഞ്ചാലയും കുടുംബവും ചെടി നടുന്നു

സമകാലിക ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുവാനും നമ്മുടെ ചുറ്റിലും മരങ്ങളും ചെടികളും പടര്‍ത്തി പരിസ്ഥിതിയെ അലങ്കരിക്കുവാനുമാണ് നാം ശ്രമിക്കേണ്ടതെന്ന് അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ പറഞ്ഞു. ആഗോളതാപനവും പരിസ്ഥിതിയുടെ പച്ചപ്പ് നഷ്ടപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്ന ഓരോരുത്തരും ഓരോ ചെടികളെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ വമ്പിച്ച മാറ്റമാണ് ഉണ്ടാവുക. വീട്ടിലെ ചെടി നടലിന് മകന്‍ ശബീര്‍ ശുക്കൂറാണ് നേതൃത്വം നല്‍കിയത്.

പരിസര മലീനീകരണം, വിഭവങ്ങളുടെ ദൗര്‍ലഭ്യം, ഊര്‍ജ പ്രതിസന്ധി, ജൈവവൈവിധ്യങ്ങളുടെ നിലനില്‍പ്, പ്രകൃതിയുടെ പച്ചപ്പും കുളിര്‍മയും നഷ്ടപ്പെടുന്നത്, കാടുകളും കാട്ടാറുകളും മരുഭൂമികളും എന്തിനേറെ കാട്ടു ജന്തുക്കളും ജീവജാലങ്ങളുംവരെ നിലനില്‍ക്കേത് മാനവരാശിയുടെ ആവശ്യമായി വിലയിരുത്തപ്പെടുകയും സമൂഹത്തിലെ എല്ലാ തട്ടുകളിലും ഇവ്വിഷയകമായ ചര്‍ച്ചകളും ചിന്തകളും നടക്കുകയും ചെയ്താല്‍ വിപ്‌ളവകരമായ മാറ്റമാണ് സമൂഹത്തിലുണ്ടാവുകയെന്ന് പരിപാടി നിയന്ത്രിച്ച മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഖത്തറിലെ നിരവധി കൂട്ടായ്മകളും വ്യക്തികളും ചെടികള്‍ നട്ടും പച്ചപ്പിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയുമാണ് പരിസ്ഥിതി ദിനം ആചരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top