Flash News

പ്രതിരോധ മേഖലയില്‍ രഹസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ ചൈനയുടെ ശ്രമം

June 10, 2020

പ്രതിരോധ മേഖലയില്‍ പ്രധാനപ്പെട്ടതും വളരെ രഹസ്യവുമായ പ്രതിരോധ തന്ത്രങ്ങള്‍ സ്വന്തമാക്കാന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുമായി, പ്രത്യേകിച്ച് പാശ്ചാത്യ ശാസ്ത്രജ്ഞരുമായി ചൈന ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തന്നെയുമല്ല, ഗവേഷകരെ റിക്രൂട്ട് ചെയ്യാനും തുടങ്ങി.

ചൈനയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) യും യുഎസിനെയും സഖ്യകക്ഷികളെയും ശത്രുക്കളായിട്ടാണ് വീക്ഷിക്കുന്നതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അനിവാര്യവും ഏറ്റവും പുതിയതുമായ നിരവധി വിവരങ്ങളിലേക്കും സാങ്കേതികതകളിലേക്കും ചൈന പ്രവേശിക്കുന്നത് തടയാന്‍ ഈ രാജ്യങ്ങള്‍ മനഃപ്പൂര്‍‌വ്വം ശ്രമിക്കുന്നുവെന്നാണ് ചൈന കരുതുന്നത്.

അമേരിക്കന്‍ ശാസ്ത്ര സാങ്കേതികതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാന്‍ ചൈന ഒരു പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും അതിനായി ചിലരെ റിക്രൂട്ട് ചെയ്തതായും 2016 ഡിസംബര്‍ 13 ലെ ഒരു പാര്‍ട്ടി രേഖയില്‍ പറയുന്നു.
ചൈനീസ് വംശജരായ അമേരിക്കന്‍ പൗരന്മാരെ അതിനായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. അവര്‍ സാങ്കേതിക ലോകത്ത് വളരെ ശക്തരായി കണക്കാക്കപ്പെടുന്നവരും രഹസ്യ സാങ്കേതികവിദ്യയിലേക്ക് നുഴഞ്ഞു കയറാന്‍ പ്രാവീണ്യം നേടിയവരുമാണെന്ന് പാര്‍ട്ടി രേഖയില്‍ സൂചിപ്പിക്കുന്നു.

ഈ ഉദ്യമത്തിന്റെ വിജയത്തിലേക്ക് ഒരു രഹസ്യ പദ്ധതി തയ്യാറാക്കുന്നതിനായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് ഒരു കേന്ദ്ര സമിതി രൂപീകരിക്കാന്‍ അധികാരമുണ്ടായിരുന്നു. യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. തങ്ങളുടെ ഗവേഷകരെ അമേരിക്കയിലേക്ക് അയച്ചുകൊണ്ട് ചൈന തങ്ങളുടെ അക്കാദമിക് ലാബിലേക്ക് പ്രവേശനം നേടാന്‍ ശ്രമിക്കുകയാണെന്ന് അടുത്തിടെ യുഎസ് ആരോപിച്ചിരുന്നു. കൂടാതെ, അമേരിക്കന്‍ ശാസ്ത്രീയ വിശകലനങ്ങള്‍ മോഷ്ടിക്കുന്നതിനായി ചൈന ഒരു റിക്രൂട്ട്മെന്‍റ് പ്രോഗ്രാമും നടത്തുന്നുണ്ടെന്നും ആരോപിച്ചിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രശസ്തനായ ഒരു അക്കാദമിഷ്യനെ യുഎസ് പ്രതിക്കൂട്ടില്‍ നിര്‍ത്തി. അമേരിക്കയുടെ വ്യാപാര രഹസ്യം അദ്ദേഹം ചൈനീസ് സര്‍ക്കാരിന് വില്‍ക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഹാര്‍വാര്‍ഡ് കെമിസ്ട്രി, കെമിക്കല്‍ ബയോളജി വിഭാഗം ചെയര്‍മാന്‍ ചാള്‍സ് ലീബറിന് പ്രതിമാസം 500 ഡോളര്‍ വീതം നല്‍കിയെന്നാണ് ആരോപണം. വുഹാന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ ഒരു ലാബ് സ്ഥാപിക്കാന്‍ ചൈനയ്ക്ക് മൊത്തം 1.5 ദശലക്ഷം ഡോളര്‍ ലഭിച്ചു. ഇത്തരത്തിലുള്ള ചില കേസുകള്‍ അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെയര്‍ഫാക്സ് മീഡിയയുടെ അഭിപ്രായത്തില്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞനും സമാനമായ രീതിയില്‍ ചൈനീസ് മിസൈല്‍ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top