Flash News

സുന്ദരിയായ വേശ്യ (ചെറുകഥ)

June 20, 2020 , അഗസ്റ്റ്യന്‍ സെബാസ്റ്റ്യന്‍

നമ്മുടെ നാട്ടില്‍ വെടി, പടക്കം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട് പക്ഷെ ഞാന്‍ പറയുന്ന ഈ സുന്ദരിയേ ബഹുമാനിക്കുന്നു.

മുംബൈ നഗരത്തില്‍ ഒരു സഞ്ചാരത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാണ് ഈ സുന്ദരിയെ. അവര്‍ മാറാട്ടിയില്‍ എന്നോട് എന്തൊക്കെ ചോദിച്ചു. എനിക്ക് ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പുള്ളിക്കാരിക്ക് മനസിലായി ഞാന്‍ ഈ നാട്ടുകാരനല്ല എന്ന്. പിന്നെ ഹിന്ദിയിലായി ബാക്കി സംഭാഷണം. അവര്‍ക്ക് എന്ന പരിചയപ്പെടണം എന്ന് ഉണ്ട്. ഞാന്‍ എന്ന അവര്‍ക്കു പരിചയപ്പെടുത്തി കൊടുത്തു.

പിന്നെ ഞാന്‍ അവരെപ്പറ്റി അനേഷിച്ചു. അവരുടെ പേര് ഷബാന, സ്ഥലം ബംഗാളില്‍. ബംഗാളി ആയത് കൊണ്ട് ഞാന്‍ ചോദിച്ചു മുംബൈയില്‍ എന്ത് ചെയ്യുന്നു എന്ന്. അപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു

“സാര്‍ ഞാന്‍ ഒരു വേശ്യ ആണ്. എനിക്ക് ഒരു 500 രൂപ തന്നാല്‍ ഞാന്‍ ഒരു മണിക്കൂര്‍ സാറിന്റെ കൂടെ ചിലവിടാം, എനിക്ക് സ്വന്തമായി മുറിയുണ്ട്”

ഞാനും തിരിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു

“മാഡം, ഞാന്‍ ഒരു യാത്രികനാണ്. യാത്രകളില്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ഈ സ്ഥലം ഒന്ന് കാണാനും ഇതിനെപ്പറ്റി കൂടുതല്‍ അറിയുവാനും വേണ്ടിയാണ് ഞാന്‍ ഇവിടേയ്ക്ക് വന്നത്. സെക്‌സില്‍ താല്പര്യം ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ ഇപ്പോള്‍ ഈ യാത്രയില്‍ ഇല്ല പിന്നീട് എപ്പോഴെങ്കിലും ഞാന്‍ ഇവിടെ വരുമെങ്കില്‍ അന്ന് നമുക്ക് ഒന്ന് ശ്രമിക്കാം.”

ഇത്രയും പറഞ് ഞാന്‍ അവരെ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ എന്ന വിട്ട് പോകാന്‍ താല്പര്യപ്പെടുന്നില്ല. അവര്‍ക്കു എന്റ കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. ഞാന്‍ കൂടെ നിന്ന് ഫോട്ടോ എടുത്തു. എന്നിട്ട് അവര്‍ എന്റ കൂടെ നടന്നു. ഒരു ടൂര്‍ ഗൈഡിനെപ്പോലെ ഓരോ സ്ഥലം കാണുമ്പോഴും ആ സ്ഥലത്തെ കുറിച്ചു എനിക്ക് വിവരിച്ചു തന്നു. ഉച്ച കഴിഞ്ഞു മൂന്നു മണി ആയപ്പോള്‍ എനിക്ക് വിശപ്പടിച്ചു. ഇടക്ക് ഒരു ചെറിയ കട കണ്ടപ്പോള്‍ ഞാന്‍ അവിടെ കേറി പക്ഷെ അവര്‍ കടക്ക് വെളിയില്‍ നിന്നു. ഞാന്‍ അവരെ എന്റ കൂടെ ആഹാരം കഴിക്കാന്‍ വിളിച്ചു. ഒരു മടിയും കൂടാതെ സന്തോഷത്തില്‍ എന്റെ കൂടെ കേറി വന്നു.

ഞാന്‍ അവരോട് ഇഷ്ടമുള്ള ആഹാരം വാങ്ങാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു എനിക്ക് ഇഷ്ടമുള്ളത് മതി അവര്‍ക്കെന്നും. അങ്ങനെ ആഹാരം ഒക്കെ കഴിച്ചിറങ്ങി. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ല ചങ്ങാത്തമായി. പിരിയാന്‍ നേരം അവര്‍ എന്ന അവരുടെ മുറിയിലേക്ക് ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ പോകാന്‍ മടി കാണിച്ചു. പേടിക്കണ്ട എന്ന് പറഞ്ഞു അവര്‍ എന്റെ കൈയും പിടിച്ചു അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. രണ്ടു നില കെട്ടിടം. വലിയ രണ്ടു ഏണിപ്പടികള്‍ കേറി വേണം അവരുടെ മുറിയിലേക്കു പോകാന്‍. നല്ല വൃത്തിയുള്ള മുറി. ദിവസം 750 രൂപ വാടക കൊടുത്താണ് അവര്‍ അവിടെ താമസിക്കുന്നത്. തന്റെ 20-ാം വയസ് മുതല്‍ ഈ മുറിയിലാണ് താമസം എന്ന് പറഞ്ഞു. ഞാന്‍ മുറിയില്‍ വന്ന സന്തോഷത്തില്‍ ചായ വാങ്ങി തരട്ടെ എന്ന് ചോദിച്ചു. ഞാന്‍ വേണ്ട എന്ന് പറഞ്ഞു. പിന്നെ അവരെ പറ്റി എന്നോട് പറഞ്ഞു. അവരുടെ നല്ല ഇടപഴകല്‍ കാരണം ആ സ്വാതന്ത്യത്തില്‍ ഞാന്‍ അവരോട് ചോദിച്ചു എന്തിനു ഈ വൃത്തിക്കെട്ട ജോലി ചെയ്യുന്നു എന്ന്. അവര്‍ ദേഷ്യപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നു പക്ഷെ എന്നിട്ടും അവര്‍ ചിരിച്ചാണ് എന്നോട് മറുപടി പറഞ്ഞത്.

“സാര്‍, സെക്‌സ് ലോകത്ത് ഏറ്റവും വികാരവും സുഖം ഉള്ള ഒന്നല്ലേ പിന്നെ എങ്ങനെ ഇത് വൃത്തികെട്ട ജോലിയാകും?”

അവര്‍ പറഞ്ഞത് ഒരുപക്ഷെ ശരിയായിരിക്കാം. കാരണം, മനുഷ്യന് കാമം എന്ന ഭ്രാന്തു തുടങ്ങുമ്പോള്‍ അല്ലെ പലയിടത്തും പാവങ്ങളായ സ്ത്രീകള്‍ ബാലസംഗങ്ങള്‍ക്ക് ഇരയാകുന്നത്. അതിനു പറ്റിയ മരുന്ന് അല്ലെ ഇതേപോലെ സ്വയം ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകള്‍. ഈ സുന്ദരിക്ക് തന്റെ 18-ാം വയസ്സില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. തന്റെ കാമുകന്‍ ചതിച്ചു ഇവിടെ കൊണ്ട് വന്നതാണ്. 20 ആം വയസ്സ് വരെ പുറം ലോകം കാണാതെ ഒരു സെക്‌സ് റാക്കറ്റിന്റെ കൂടെയായിരുന്നു. പിന്നെ പുതിയ പെണ്‍പിള്ളേര്‍ വരുമ്പോള്‍ പഴയ ആള്‍ക്കാര്‍ക്കു വില ഇല്ലാതെ ആകും. പിന്നെ അവിടെ നിന്ന് പോകുകയോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടത്തിനു ജീവിക്കാം. രണ്ടു വര്‍ഷം സുന്ദരന്മാരുടെയും വയസ്സായവരുടെ കൂടെയും കിടന്നു. പിന്നെ എന്തിനു ഈ ജോലി ഉപേക്ഷിക്കണം എന്നാണ് അവര്‍ എന്നോട് ചോദിച്ചത്.

ആരുടേയോ രണ്ടു മക്കളെ പ്രസവിച്ചു ആ കുട്ടികളെ നല്ലത് പോലെ വളര്‍ത്തണം എന്ന് പറഞ്ഞു കുട്ടികളുടെ ഫോട്ടോ കൊണ്ട് കാണിച്ചു തന്നു. മൂത്തത് മകള്‍ ആണ് ഡിഗ്രിക്ക് പഠിക്കുന്നു, ഇളയത് മകനാണ് പ്ലസ്ടുവിലാണ്. രണ്ടുപേരും ബംഗാളില്‍ തന്റെ അമ്മയുടെ കൂടെയാണ്. താന്‍ വയസായി പഴയത് പോലെ തന്നെ ആര്‍ക്കും ഇപ്പോള്‍ വേണ്ട. മുറി വാടക, മക്കള്‍ക്ക് ചിലവിനു കൊടുക്കണം, പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ 500 രൂപ വീതം പൊലീസിന് കൊടുക്കണം. തട്ടി മുട്ടിയാണ് ജീവിക്കുന്നത്.

ചിരിച്ചുകൊണ്ടാണ് എന്നോട് ഇതെല്ലാം പറഞ്ഞത്, അതില്‍ ഒരു കളങ്കവും ഇല്ല എന്ന് തോന്നി. എന്നിട്ട് അവര്‍ എന്നോട് പറഞ്ഞു.

“സാര്‍ കാശ് ഒന്നും വേണ്ട ഇന്ന് ഈ ഒരു ദിവസം എന്റെ കൂടെ ചിലവഴിക്കാമോ?”

ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു…

“അതെന്താ കാശ് വേണ്ടാത്തത്, നിങ്ങളുടെ ജോലി ഇതല്ലേ”

അപ്പോള്‍ ഒരു കാമുകിയെപ്പോലെ എന്ന നോക്കിയിട്ടു പറഞ്ഞു…

“എനിക്ക് സാറിനെ ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ കൂടെ കിടക്കുന്നത് ശരീരം വില്പനയായി എനിക്ക് തോന്നുന്നില്ല. അത് ഒരു സന്തോഷമായേ ഞാന്‍ കരുതുന്നുള്ളു.”

ഞാന്‍ അവരുടെ കണ്ണുകളില്‍ നോക്കിയിട്ട് പറഞ്ഞു.

“ഇല്ല ഞാന്‍ കാശ് തരാം. ഞാന്‍ കണ്ടതില്‍ വെച്ചു നിങ്ങള്‍ ഏറ്റവും വലിയ സുന്ദരിയാണ്. പക്ഷെ ഞാന്‍ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ശരീരം എനിക്ക് വേണ്ട, പകരം ഞാന്‍ നിങ്ങളുടെ മനസ്സിനെ പ്രണയിക്കുന്നു.”

ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ എന്റ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ അവര്‍ എന്നിട്ടും ചിരിക്കുക തന്നെ ചെയ്തു. അവരുടെ മുറിയില്‍ നിന്ന് ഇറങ്ങി കോണി പടികള്‍ ഇറങ്ങി താഴെ എത്തി, അവരോട് യാത്ര പറയാന്‍ സമയമായി. അവരെ ഞാന്‍ നോക്കി. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ എന്നിട്ട് എന്നോട് പറഞ്ഞു…

“ഇനി വരുമ്പോള്‍ ഇവിടെ വരണം എന്നെ വന്നു കാണണം. എന്റ മനസ്സും കൊണ്ടാണ് സാര്‍ പോകുന്നത്.”

ഇത്രയും കേട്ടപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാന്‍ അവരോട് ഒന്നും പറയാതെ നിറകണ്ണുകളോടെ എന്റെ യാത്ര ആരംഭിച്ചൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top