Flash News
ഫോമാ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 6-ന്, നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 6   ****    ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തോമസ് തോമസിനെയും, സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി അലക്സ് തോമസിനെയും MASI നാമനിര്‍ദ്ദേശം ചെയ്തു   ****    അധികമായി നൽകിയ തൊഴിലില്ലായ്മ ആനുകൂല്യം തിരിച്ചു പിടിക്കുമെന്ന് ടെക്സസ് വര്‍ക്ക്ഫോഴ്സ് കമ്മീഷന്‍   ****    ഡാളസ് സെന്റ് പോള്‍സ് മര്‍ത്തോമാ ചര്‍ച്ച് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ വിതരണം ചെയ്തു   ****    സ്വര്‍ണ്ണ കള്ളക്കടത്ത് റാക്കറ്റ്: ആരാണ് സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ ഓഫീസുമായി അവര്‍ക്കെന്തു ബന്ധം?   ****   

കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാം ഘട്ട സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

June 21, 2020 , .

കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രെെ ഫുഡ് വിതരണവും, മരുന്നു വിതരണവും, മാസ്ക്ക് വിതരണവും നടത്തിയ കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടു പേര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനു ആവശ്യമായ രണ്ടു വിമാന ടിക്കറ്റും ആവശ്യമായ സാമ്പത്തിക സഹായവും നല്‍കിക്കൊണ്ടാണ് മൂന്നാം ഘട്ട സഹായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ 3 മാസമായി 250ല്‍ പരം ഭക്ഷണ കിറ്റും, നിരവധി നിര്‍ധന പ്രവാസികള്‍ക്ക് മരുന്നും, ഏകദേശം മുപ്പതോളം പ്രവാസികള്‍ക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ സൗകര്യങ്ങളും, നല്‍കാന്‍ കഴിഞ്ഞു.

ജീവകാരുണ്യ രംഗത്തു വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രവാസി യാത്യാ മിഷന്‍റെ നേതൃത്വത്തില്‍ നിര്‍ധനരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ടി ചെയ്യുന്ന സൗജന്യ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് എന്ന സദുദ്യമത്തിനും പങ്കാളികളാകുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെയും, വനിതാ വിഭാഗത്തിന്‍റെയും, മറ്റു അംഗങ്ങളുടെയും സഹായത്തോടെ നാല് ടിക്കറ്റ് ഈ സ്വപ്ന വിമാനത്തിലേക്കു നല്‍കിക്കഴിഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. കൂടാതെ പ്രയാസമനുഭവിക്കുന്നവര്‍ക്കു ബന്ധപ്പെടാനായി കെ.പി.എ ഹെല്പ് ഡെസ്കും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ബഹ്റൈനിലെ പത്ത് ഏരിയ കേന്ദ്രീകരിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍റെ ഏരിയ കമ്മിറ്റികള്‍ വഴിയാണ് സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top