Flash News

നടി ഷം‌നാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്തവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍; സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘമാണെന്ന് പോലീസ്

June 25, 2020 , തസ്നീം

നടി ഷംന കാസിമിനെ ബ്ലാക് മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു. സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് തട്ടിപ്പു നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് പോലീസിന്റെ പിടിയിലായതെന്ന് പോലീസ് സംശയിക്കുന്നു. ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചവര്‍ തന്നെയാണ് തങ്ങളേയും വഞ്ചിച്ചതെന്ന പരാതിയുമായി രണ്ട് മോഡലുകളാണ് പോലീസിനെ സമീപിച്ചത്.

ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. തൃശ്ശൂര്‍ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ്(30), കടവല്ലൂര്‍ കമ്മക്കാട്ട് രമേശ്(35), കൈപ്പമംഗലം പുത്തന്‍പ്പുര ശരത്ത്(25), ചേറ്റുവ സ്വദേശി അമ്പലത്ത് അഷ്റഫ്(52) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.

പ്രതികള്‍ക്കെതിരെ പരാതിയുമായി രണ്ടു മോഡലുകളാണ് മരട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ അതോ നിലവിലുള്ള കേസില്‍ ഇവരുടെ പരാതി ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ കഴിയുമോ എന്ന് പൊലീസ് തീരുമാനിക്കും. കൂടുതല്‍ തെളിവുകള്‍ കണ്ടത്തേണ്ടതുണ്ട്. പുതിയ പരാതികളുടെ അടിസ്ഥാനത്തില്‍ സെലിബ്രിറ്റികളെ പറ്റിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

വരന്റെ എന്നപേരില്‍ കാസര്‍കോടുള്ള ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണ് അയച്ചുനല്‍കി പറ്റിക്കാന്‍ ശ്രമിച്ചതെന്ന് ഷംന കാസിം പറയുന്നു. സംഭവത്തില്‍ മുഖ്യപ്രതി പിടിയിലാകാനുണ്ട്.

വിവാഹാലോചനയ്ക്കെന്ന പേരിലാണ് ഷംനയുടെ കുടുംബത്തിനെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താത്പര്യമറിയിച്ചു. തുടര്‍ന്ന് പയ്യനും പിതാവും പെണ്ണുകാണാന്‍ എത്താമെന്നറിയിച്ചു. എന്നാല്‍, ജൂണ്‍ മൂന്നിന് മറ്റ് ആറുപേരാണ് മരടിലെ ഷംനയുടെ വീട്ടിലെത്തുന്നത്. പയ്യനും പിതാവും മറ്റൊരുദിവസം വരുമെന്നും അറിയിച്ചു.

പന്തികേട് തോന്നിയപ്പോള്‍ ഇവരെപ്പറ്റി ഷംനയുടെ പിതാവ് കൂടുതല്‍ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടു. പിന്നീടാണ് ഒരുലക്ഷം രൂപ ചോദിച്ച് സംഘം ഫോണിലൂടെ ഷംനയെ ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി.

ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശ്യത്തിന് പണം ആവശ്യപ്പെടുകയായിരുന്നു പദ്ധതി. ഷംനയെ പ്രതി വിൡത് അന്‍വര്‍ എന്ന പേരിലായിരുന്നു. അന്‍വര്‍ ആയി അഭിനയിച്ചത് പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. തുടര്‍ന്ന് വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടപ്പോള്‍ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കി പോവുകയായിരുന്നു. പിന്നീട് ഭീഷണി തുടങ്ങുകയായിരുന്നുവെന്നും ഷംന വെളിപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top