Flash News

അട്ടപ്പാടി കൂടന്‍ചാള ഊരില്‍ ഫ്രറ്റേണിറ്റി ഡി.ടി.എച്ച് കണക്ഷന്‍ കൂടി സ്ഥാപിച്ചു

June 25, 2020 , സാബിര്‍ അഹ്സന്‍

അട്ടപ്പാടി കൂടന്‍ചാള ഊരിലെ പൊതുപഠന കേന്ദ്രത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപിച്ച ഡി.ടി.എച്ച് കണക്ഷന്‍

പാലക്കാട്: ഐ.ടി.ഡി.പിയുമായി സഹകരിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി അട്ടപ്പാടി കൂടന്‍ചാള ഊരിലെ പൊതുപഠന കേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി ടെലിവിഷന്‍ നല്‍കിയതിന് പിന്നാലെ ഡി.ടി.എച്ച് കണക്ഷനും കൂടി നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാകുന്നതിന് ഡി.ടി.എച്ച് കണക്ഷന്‍ കൂടി ആവശ്യമാണെന്ന് ഐ.ടി.ഡി.പി ഓഫീസര്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് ടി.വിക്കൊപ്പം ഡി.ടി.എച്ച് കണക്ഷനും കൂടി ഫ്രറ്റേണിറ്റി മുന്‍കൈയെടുത്ത് പൊതുപഠന കേന്ദ്രമായ അംഗണവാടിയില്‍ സ്ഥാപിച്ചത്.

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുക, പാഠപുസ്തകങ്ങളെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തുടക്കം മുതല്‍ സമര രംഗത്തുള്ള ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി, ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെയും ഭാഷാ ന്യൂനപക്ഷങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ പഠന സൗകര്യങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു. കൊറോണ ഭീതിയില്‍ ദുരിതമനുഭവിക്കുന്ന തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണങ്ങള്‍ നല്‍കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top