Flash News

മൂന്നു മാസത്തെ കൊറോണ വൈറസ് ഇടവേളയ്ക്ക് ശേഷം ഈഫല്‍ ടവര്‍ വീണ്ടും തുറന്നു

June 25, 2020 , ആന്‍സി

പാരിസ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഈഫല്‍ ടവര്‍ വ്യാഴാഴ്ച സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചിടലായിരുന്നു മൂന്നു മാസത്തെ ലോക്ക്ഡൗണ്‍.

സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നെങ്കിലും കര്‍ശനമായ ശുചിത്വവും സുരക്ഷാ നടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്ദര്‍ശകര്‍ക്ക് 324 മീറ്റര്‍ ഉയരമുള്ള (1,062 അടി) ടവറില്‍ സ്റ്റെയര്‍ കെയ്സുകള്‍ വഴി മാത്രമേ ജൂലൈ ആദ്യം വരെ പ്രവേശിക്കാന്‍ കഴിയൂ. സുരക്ഷാ പരിഗണനകള്‍ കാരണം തല്‍ക്കാലം എലിവേറ്ററുകള്‍ ഉപയോഗിക്കാനാവില്ല.

ടവറിന്‍റെ രണ്ടാം നിലയില്‍ നിന്ന് മുകളിലേക്ക് പോകാന്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കൂടാതെ 11 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ഫെയ്സ് മാസ്ക് ഉപയോഗിക്കണം.

വേനല്‍ക്കാലത്ത് പ്രവര്‍ത്തനം പൂര്‍ണമായും സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top