Flash News

silenced – കോവിഡ് കാല Suspense ഹ്രസ്ര ചിത്രം തമ്പി ആന്‍റണി റിലീസ് ചെയ്തു

June 26, 2020 , വിനോദ് കോണ്ടൂര്‍ ഡേവിഡ്

പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ സാഹിത്യകാരന്‍ സിറില്‍ മുകളേലിന്‍റെ ‘ silenced’ എന്ന ഹസ്ര ചിത്രം, ഹോളിവുഡ്/ ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭ തമ്പി ആന്‍റണി അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ നിന്നും റിലീസ് ചെയ്തു.

ലോക്ഡൗണ്‍ കാലഘട്ടത്തിലെ എല്ലാ നിയമങ്ങളും പാലിച്ചു നിര്‍മിച്ച ഈ സസ്പെന്‍സ് ത്രില്ലര്‍ സിനിമ, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അതീതമായാണ് നിര്‍മിച്ചിരിക്കുത്. കലയും സര്‍ഗാത്മകതയും സാമൂഹ്യ പ്രതിബദ്ധതയുമൊക്കെ ജീവിതത്തിലെ ഏതൊരവസ്ഥയിലൂടെ നമ്മള്‍ കടന്നുപോയാലും പരിപോഷിപ്പിക്കണമെന്ന സന്ദേശം സമൂഹത്തിന് നല്‍കുകയാണ് ഈ സിനിമയിലൂടെ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ഇതിന്‍റെ സംഗീത സംവിധാനം ചെയിതിരിക്കുന്നത് ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ഫെഡറികോ ഡാസിയാണ്. അഞ്ജലി തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്‍റെ ചീഫ് കോണ്‍സള്‍ട്ടന്‍റായി ശ്രീജിത്ത് മാധവന്‍ നായര്‍ പ്രവര്‍ത്തിച്ചു.

അമേരിക്കയില്‍ മിനസോട്ടയില്‍ താമസിക്കുന്ന സിറില്‍ മുകളേല്‍ കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്. 2013 Inroads ഫെലോഷിപ്പും, ചെറുകഥകള്‍ക്കും കവിതകള്‍ക്കും, നിരവധി അവാര്‍ഡുകളും സിറില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരു കുടിയേറ്റ യുവതിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്‍റെ ‘Life in a Faceless World’ എന്ന നോവല്‍ 2019ല്‍, American Bookfest-ല്‍ അവാര്‍ഡിന് അര്‍ഹമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top