Flash News

കോം‌പ്ലിമെന്റും കണ്‍‌ഗ്രാജുലേഷന്‍സും തമ്മിലുള്ള വ്യത്യാസം അറിയാത്തവരെ പി.ആര്‍. വര്‍ക്കിന് നിയോഗിക്കരുത്: വി. മുരളീധരന്‍

June 26, 2020 , ശ്രീജ

ന്യൂഡല്‍ഹി: പ്രവാസികളെ വിദേശത്ത് നിന്ന് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ് കേന്ദ്രത്തിന്റെ കത്തിലുള്ളത്. അത് പക്ഷേ, അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചതാകാമെന്നും കത്ത് പുറത്തുവിട്ടത് അല്‍പ്പത്തരമാണെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന് വേണ്ടി മാത്രമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് പ്രയോഗികമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ജൂണ്‍ 24ന് വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നു. കിറ്റും പരിശോധനയുമില്ലെന്നും പ്രവാസികള്‍ നിര്‍ബന്ധമായും മാസ്‌ക്കും ഫെയ്‌സ്ഷീല്‍ഡും ധരിക്കണമെന്നും ഇതിന് മറുപടിയായി കേരള സര്‍ക്കാര്‍ അറിയിച്ചു. അതിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയം അയച്ച കത്താണ് അഭിനന്ദന കത്താണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആറുകാര്‍ പുറത്തുവിട്ടത്. അതേസമയം 24ന് എഴുതിയ കത്ത് കേരളം പൂഴ്ത്തിവെച്ചുവെന്നും വി. മുരളീധരന്‍ പറഞ്ഞു.

കോപ്ലിമെന്റും കണ്‍ഗ്രാജുലേഷന്‍സും തമ്മിലുള്ള വ്യത്യാസം പിആറുകാര്‍ക്കറിയില്ല. ഔദ്യോഗിക കത്തുകളില്‍ ഉപയോഗിക്കുന്ന ഔപചാരിക ഭാഷ എടുത്ത് പിആര്‍ ജോലിക്ക് ഉപയോഗിക്കുന്ന കേരള സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണ്. 24ന് അയച്ച കത്തില്‍ കേരളം പറയുന്നത് നടക്കില്ല എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ കിറ്റ് വേണ്ട മാസ്‌ക്കും ഷീല്‍ഡും മതി എന്ന് കേരളം മറുപടി നല്‍കി. അതിനുള്ള മറുപടിയിലാണ് നിലപാട് മാറ്റിയത് നന്നായെന്നും ഇത് എയര്‍ലൈനുകളുമായി ചര്‍ച്ച നടത്തണം എന്നുമാണ് കേന്ദ്രം പറഞ്ഞത്. മണ്ടത്തരം പറ്റി എന്ന് മനസ്സിലായതില്‍ സന്തോഷം എന്ന് പറഞ്ഞത് മനസ്സിലാക്കാന്‍ കഴിയുന്നവരെ പിആര്‍ ടീമില്‍ നിയമിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ കത്തിടപാടുകള്‍ നടത്തുമെന്നും അതില്‍ ഔപചാരിക മര്യാദകള്‍ പാലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള കത്ത് പുറത്തുവിട്ട് പിആര്‍ വര്‍ക്കിന് ഉപയോഗിക്കുന്നത് അല്‍പ്പത്തരമാണ്. ഈ അല്‍പ്പത്തരം മലയാളികളെ മുഴുവന്‍ പരിഹാസ്യരാക്കുകയാണ്. അങ്ങിനെ മലയാളികളെ പരിഹാസ്യരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top