Flash News

പാക്കിസ്ഥാനില്‍ വൈറസ് ബാധ കേസുകള്‍ രണ്ട് ലക്ഷം കവിഞ്ഞു

June 28, 2020 , ആന്‍സി

ഇസ്ലാമാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാക്കിസ്താനില്‍ 4,072 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അണുബാധ കേസുകള്‍ രാജ്യത്ത് 200,000 കവിഞ്ഞു. അതേസമയം, 83 പേര്‍ മരിച്ചതോടെ മരിച്ചരുടെ എണ്ണം 4,118 ആയി ഉയര്‍ന്നു.

ദേശീയ ആരോഗ്യ സേവന മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2,02,955 കേസുകളില്‍ ഏറ്റവും കൂടുതല്‍ 78,267 കേസുകളാണ് സിന്ധില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ 74,202, ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ 25,380, ഇസ്ലാമാബാദില്‍ 12,395, ബലൂചിസ്ഥാനില്‍ 10,261, ഗില്‍ഗിത്ബാള്‍ട്ടിസ്ഥാനില്‍ 1,423, പാക്കിസ്താന്‍ അധിനിവേശ കശ്മീരില്‍ 1,027 കേസുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83 പേരുടെ മരണശേഷം രാജ്യത്ത് അണുബാധ മൂലം മരിച്ചവരുടെ എണ്ണം 4,118 ആയി ഉയര്‍ന്നു. അതേസമയം, രോഗം ബാധിച്ച 2,805 പേരുടെ അവസ്ഥ ഗുരുതരമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top