Flash News

പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണിന് കാറിടിച്ച് പരിക്ക്

October 21, 2013 , പ്രദീപ് മേനോന്‍

Sunitha-Narain ന്യൂഡല്‍ഹി: പ്രമുഖ  പരിസ്ഥിതി പ്രവര്‍ത്തകയും സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ) ഡയറക്ടറുമായ സുനിത നാരായണിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാവിലെ സൈക്കിളില്‍ പ്രഭാത സവാരി നടത്തുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

 

ഇടിച്ച കാര്‍ അപകടത്തിനുശേഷം നിര്‍ത്താതെ ഓടിച്ചുപോയി. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്ത് താമസിക്കുന്ന സുനിത  ഡല്‍ഹിയിലെ ലോധിയിലേക്ക് പോകുംവഴിയാണ് അപകടം.

 

അപകടത്തില്‍ സുനിതയുടെ രണ്ടു കൈകള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. നെഞ്ചിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ  എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുനിത അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

പരിസ്ഥിതി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സുനിതയെ രാജ്യം 2005 ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പ്രശസ്ത പരിസ്ഥിതി മാസികയായ ഡൗണ്‍ ടു എര്‍ത്തിന്റെ പ്രസാധക കൂടിയാണ് സുനിത.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top