Flash News

കേരള ഫോക്ലോര്‍ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

November 13, 2013 , സ്വന്തം ലേഖകന്‍

കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡുകളും ഗുരുപൂജാ പുരസ്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. 30 പേര്‍ക്ക് ഫോക്ലോര്‍ അവാര്‍ഡുകളും 16 പേര്‍ക്ക് ഗുരുപൂജ പുരസ്കാരങ്ങളും നാലുപേര്‍ക്ക് ഫെലോഷിപ്പുകളുമാണ് ഇത്തവണ പ്രഖ്യാപിച്ചത്.

 

അവാര്‍ഡ് ലഭിച്ചവര്‍:. പങ്കജാക്ഷിയമ്മ-മോനിപ്പള്ളി, കോട്ടയം (നോക്കുപാവ വിദ്യ), കോതകുളങ്ങര മോഹനന്‍-കിഴക്കെ കടുങ്ങല്ലൂര്‍, എറണാകുളം(മുടിയേറ്റ്), പി. മുകുന്ദ പ്രസാദ്-പൂച്ചാക്കല്‍, ആലപ്പുഴ(വേലകളി, ഗരുഡന്‍ തൂക്ക്), കൃഷ്ണകുമാര്‍ പുലവര്‍-പാലപ്പുറം,പാലക്കാട്(തോല്‍പാവക്കൂത്ത്), സി.കെ. ഭാസ്കരന്‍ -അന്നൂര്‍, കണ്ണൂര്‍(കുറത്തിയാട്ടം), റോയി ജോര്‍ജ് കുട്ടി-കുറുമ്പതുരുത്ത്,എറണാകുളം(ചവിട്ടു നാടകം), എന്‍. നാരായണന്‍-ഏറ്റുമാനൂര്‍,കോട്ടയം( മയൂര നൃത്തം), പാങ്ങോട് മുരളി-തിരുവനന്തപുരം(കാക്കരശി നാടകം), സുധീര്‍മുള്ളൂര്‍ക്കര-ആറ്റൂര്‍, തൃശൂര്‍(പുള്ളുവന്‍പാട്ട്, തിരിയുഴിച്ചില്‍), സജികുമാര്‍ ഓതറ-പത്തനംതിട്ട (പടയണി), ടി.ആര്‍. പത്മനാഭന്‍-ചെങ്ങന്നൂര്‍,ആലപ്പുഴ(പരിചമുട്ടുകളി, പാക്കനാര്‍കളി), എ. ബാലകൃഷ്ണന്‍-കുട്ടമത്ത്, കാസര്‍കോട്(ഗന്ധര്‍വന്‍ പാട്ട്), ഓംഷാ എന്ന പി.ഡി.ഷാ-മാവേലിക്കര, ആലപ്പുഴ (കുത്തിയോട്ടം), കെ.ജെ. ജോണ്‍-കുമളി, ഇടുക്കി (നാടന്‍ പാട്ട്), കെ.വി. പാറു-കൊടക്കാട്, കാസര്‍കോട് (മംഗലംകളി), രാമന്‍-കല്‍പറ്റ, വയനാട്(ആദിവാസി കരകൗശലം), രാഘവന്‍ കരിമ്പില്‍ -ഉദിനൂര്‍, കാസര്‍കോട് (പാചകം), കോയ കാപ്പാട്-കോഴിക്കോട് (മാപ്പിള കലകള്‍), ഡോ. എ.കെ. വേണുഗോപാലന്‍-തായിനേരി, കണ്ണൂര്‍ ( കളരിപ്പയറ്റ്), വി.വി. കുഞ്ഞിക്കണ്ണന്‍ പണിക്കര്‍-പടന്നക്കാട്, കാസര്‍കോട് (മറത്തുകളി), എം. ഭാസ്കരന്‍-പല്ലശന,പാലക്കാട്(കണ്യാര്‍കളി), ഗിരീഷ് ആമ്പ്ര -എടക്കര, കോഴിക്കോട്(നാടന്‍ പാട്ട്), എ.പി. തങ്കമണി-ചൊവ്വര,എറണാകുളം(ബ്രാഹ്മണി പാട്ട്), പി. ആര്‍. രമേഷ്-വടമ, തൃശൂര്‍(നാടന്‍പാട്ട്), കെ.പി. രാഘവന്‍ നായര്‍-രാമന്തളി, കണ്ണൂര്‍ (കോല്‍ക്കളി), വൈദ്യര്‍ ഹംസ-എരിക്കുളം, കാസര്‍കോട് (പാരമ്പര്യ നാട്ടുചികിത്സ), സി.കെ. ശിവദാസന്‍-കുട്ടോത്ത്, കോഴിക്കോട്(തിറയാട്ടം), എ.വി. ബാലന്‍ നേണിക്കം-കാനായി,കണ്ണൂര്‍ ( തെയ്യം), പുല്ലങ്കോട് ഹംസാഖാന്‍-മലപ്പുറം(മാപ്പിളപ്പാട്ട്), രാമദാസന്‍ പണിക്കര്‍-കാനായി, കണ്ണൂര്‍(മറത്തുകളി) എന്നിവരാണ് ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് നേടിയത്. ഇവര്‍ക്ക് 7500രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. ടി.വി. ബാലകൃഷ്ണന്‍-പയ്യന്നൂര്‍ തെരു,കണ്ണൂര്‍ (പൂരക്കളി), എസ്.ആര്‍.ഡി പ്രസാദ്-വളപട്ടണം, കണ്ണൂര്‍ (കളരിപ്പയറ്റ്), എന്‍.എ. ഗോവിന്ദന്‍-പൊയിലൂര്‍, കണ്ണൂര്‍(പൂരക്കളി), എല്‍. ഗംഗാഭായി-വാഴപ്പള്ളി, കോട്ടയം (തിരുവാതിരക്കളി), കെ. കുഞ്ഞിരാമന്‍-മാണിയാട്ട്, കാസര്‍കോട്(പൂരക്കളി), കെ. കുഞ്ഞമ്പു- ചെറുവത്തൂര്‍, കാസര്‍കോട് (പൂരക്കളി), എ.പി.സേവ്യര്‍-അറയ്ക്കല്‍, ആലപ്പുഴ (ചവിട്ടു നാടകം), പി.പി. ദാമോദരന്‍-വെള്ളൂര്‍, കണ്ണൂര്‍ (പൂരക്കളി), എം. കൃഷ്ണന്‍ പണിക്കര്‍-മയ്യിച്ച, കാസര്‍കോട് (തെയ്യം), വി.വി. കണ്ണപെരുവണ്ണാന്‍-ചെറുകുന്ന്, കണ്ണൂര്‍(തെയ്യം), രാമന്‍ കര്‍ണമൂര്‍ത്തി-നീലേശ്വരം, കാസര്‍കോട്(തെയ്യം), സി. സരസന്‍-തറേപറമ്പില്‍, കോട്ടയം(ഉടുക്കുപാട്ട്), ഭവാനിയമ്മ-അരുവിക്കുഴി, കോട്ടയം (തിരുവാതിരക്കളി), പി.എം. വിശ്വംഭരന്‍-പൊന്‍മലാക്കല്‍, ആലപ്പുഴ(ചക്രപാട്ട്),പക്കര്‍ പന്നൂര്‍-കിഴക്കോത്ത്,കോഴിക്കോട്(മാപ്പിള കലകള്‍), ഐക്കാല്‍ കുഞ്ഞിക്കണ്ണന്‍ അന്തിത്തിരിയന്‍-ചെറുവിച്ചേരി മാതമംഗലം, കണ്ണൂര്‍ (പൂരക്കളി) എന്നിവര്‍ക്കാണ് ഗുരുപൂജ പുരസ്കാരം. 5000രൂപയും പ്രശംസാ പത്രവും ശില്‍പവുമാണ് അവാര്‍ഡ്. പ്രഫസര്‍ എ. സത്യനാരായണന്‍െറ മുന്നൂറ്റാന്‍മാരുടെ തെയ്യങ്ങള്‍, നാട്ടറിവുകള്‍ എന്ന ഗ്രന്ഥം മികച്ച ഫോക്ലോര്‍ ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം താഴത്തു കുളനട ആര്‍. വേലു ആശാന്‍( കോലംതുള്ളല്‍, വില്‍പാട്ട്), എറണാകുളം തൃക്കാരിയൂര്‍ വി. സുബ്രഹ്മണ്യ ശര്‍മ (ഭദ്രകാളി തീയാട്ട്), കണ്ണൂര്‍ കോട്ടയം മലബാര്‍ കെ.കെ. ബാലന്‍ പണിക്കര്‍(തെയ്യം), കണ്ണൂര്‍ കുണിയന്‍ സൗത്ത് സി.കെ. ഗോപന്‍ പണിക്കര്‍(മറത്തുകളി, പൂരക്കളി എന്നിവര്‍ ഫെലോഷിപ്പിന് അര്‍ഹരായി. 15000 രൂപയാണ് തുക. മലപ്പുറം മേലങ്ങാടി വലിയ പീടികയില്‍ ഉമ്മു സല്‍മത്ത് കളത്തിങ്കല്‍ കാലിക്കറ്റ് സര്‍വകലാശാ എം.എ ഫോക്ലോര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതായി ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top