Flash News

നടി ശ്വേത മേനോനും കുടുംബവും ഗുരുവായൂരില്‍

November 23, 2013 , സ്വന്തം ലേഖകന്‍

swetha at guruvayur

ഗുരുവായൂര്‍: നടി ശ്വേത മേനോനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശ്വേത മേനോന്‍, ഭര്‍ത്താവ് ശ്രീവത്സന്‍, മകള്‍ സബൈന, ശ്വേതയുടെ മാതാപിതാക്കളായ നാരായണന്‍കുട്ടി മേനോന്‍, അമ്മ ശാരദ എന്നിവര്‍ ഗുരുവായൂരിലത്തെിയത്.

 

കിഴക്കേനടയിലെ ഹോട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ക്കിടയിലൂടെ നടന്നാണ് ശ്വേതയും കുടുംബവും ക്ഷേത്രത്തിലത്തെിയത്. ഉച്ചപൂജക്ക് മുമ്പ് ക്ഷേത്രത്തിലത്തെിയ ഇവരെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. വിജയന്‍ നമ്പ്യാര്‍, മാനേജര്‍ ബി. മോഹന്‍കുമാര്‍ എന്നിര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉച്ചപൂജ തൊഴുതശേഷം മകള്‍ സബൈനക്ക് കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി. 12 കിലോ കദളിപ്പഴം വേണ്ടി വന്നു. ശ്വേതയുടെ പിതാവാണ് തുലാഭാരം നേര്‍ന്നത്. ദര്‍ശനത്തിന് ശേഷം ദേവസ്വം കാര്യാലയ ഗണപതിക്ക് നാളികേരവുമുടച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top